പാമ്പന്‍ പാലം, ഗ്രേറ്റ് ബില്‍ഡ്; കാണാം ലോകത്തിലെ മനോഹരമായ കടല്‍പ്പാലങ്ങള്‍

വെബ് ഡെസ്ക്

ഗതാഗത ആവശ്യങ്ങള്‍ക്കായി കടലിന് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലങ്ങളാണ് കടല്‍പ്പാലങ്ങള്‍

ആവശ്യം ഗതാഗതമാണെങ്കിലും ചില പാലങ്ങള്‍ വൈവിധ്യമായി നിര്‍മിച്ചിട്ടുണ്ട്

വളരെ മനോഹരമായ ഇത്തരം പാലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം

അടല്‍ സേതു (ഇന്ത്യ)

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമാണ് അടല്‍ സേതു. മുംബൈ ഹാര്‍ബര്‍ ലിങ്ക് എന്നും അറിയപ്പെടുന്ന ഈ കടല്‍പ്പാലം സ്ഥിതി ചെയ്യുന്നത് മുംബൈയിലാണ്

പാമ്പന്‍ പാലം (ഇന്ത്യ)

തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം രാമേശ്വരം ദ്വീപിനെ അതിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു

ബാന്ദ്ര-വര്‍ളി പാലം (ഇന്ത്യ)

മുംബൈയിലെ അറബിക്കടലിലൂടെ വ്യാപിച്ച് കിടക്കുന്ന ബാന്ദ്ര-വര്‍ളി കടല്‍പ്പാലം രാജ്യത്തെ ഏറ്റവും മനോഹരമായ കടല്‍പ്പാലങ്ങളിലൊന്നാണ്

ഗോള്‍ഡന്‍ ഗേറ്റ് പാലം (അമേരിക്ക)

സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിലേക്കുള്ള പ്രവേശന കവാടത്തില്‍ വ്യാപിച്ച് കിടക്കുന്ന പാലമാണ് ഗോള്‍ഡന്‍ ഗേറ്റ് പാലം

അകാഷി കൈക്യോ പാലം (ജപ്പാന്‍)

പേള്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ പാലം എഞ്ചിനീയറിംഗിന്റെ അത്ഭുതമായി കണക്കാക്കാം

ഗ്രേറ്റ് ബില്‍ഡ് പാലം (ഡെന്മാര്‍ക്ക്)

സീലാന്‍ഡ് ഫുനെന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഗ്രേറ്റ് ബില്‍ഡ് പാലം. ബാള്‍ട്ടിക് കടലിന്റെയും ചുറ്റുമുള്ള ദ്വീപ സമൂഹത്തിന്റെയും വിസ്തൃതമായ കാഴ്ചകള്‍ നല്‍കുന്നു