ഏഷ്യയിലെ അതിമനോഹരങ്ങളായ ദ്വീപ് രാഷ്ട്രങ്ങള്‍

വെബ് ഡെസ്ക്

പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളായ ദ്വീപുകൾ ടൂറിസ്റ്റുകളുടെ ഇഷ്ട ഇടങ്ങളാണ്. വ്യത്യസ്ത ആകൃതിയിലും വൈവിധ്യമാർന്ന ഭൂപ്രകൃതികളുമുള്ള നിരവധി ദ്വീപുകളുണ്ട് ലോകത്ത്. അത്തരത്തിൽ ഒമ്പത് സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങളാണ് ഏഷ്യയിലുള്ളത്.

മാലെദ്വീപ്

വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലെദ്വീപുകൾ. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ ചെറിയ ദ്വീപുകളുടെ ഒരു സമൂഹമാണ് മാലെദ്വീപ്. കേരള തീരത്ത് നിന്ന് അടുത്താണ് മാലെദ്വീപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണിത്.

ജപ്പാൻ

കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ. 377,972 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജപ്പാൻ ടൂറിസ്റ്റുകളുടെ പ്രധാനയിടങ്ങളിൽ ഒന്നാണ്. ഹിമേജി കാസിൽ അടക്കം 21 ലോക പൈതൃക കേന്ദ്രങ്ങൾ സ്ഥിചെയ്യുന്നതും ജപ്പാനിലാണ്.

സിംഗപ്പൂർ

ഏഷ്യയിലെ സമ്പന്നമായ ഒരു ദ്വീപ് രാഷ്ട്രമാണ് സിംഗപ്പൂർ. ഉയരമുള്ള കെട്ടിടങ്ങൾ, രുചികരമായ ഭക്ഷണം, അത്യാധുനിക ഗതാഗത സൗകര്യങ്ങൾകൊണ്ടും ടൂറിസ്റ്റുകളെ മാടിവിളിക്കുന്ന രാജ്യം. 721.5 ചതുരശ്ര കിലോമീറ്ററാണ് സിംഗപൂരിന്റെ വിസ്തീർണ്ണം.

തായ്‌വാൻ

കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാജ്യമാണ് തായ്‌വാൻ. യുഷാന്‍ നാഷണല്‍ പാര്‍ക്ക്, നാഷണല്‍ പാലസ് മ്യൂസിയം, ടരോകോ നാഷണല്‍ പാര്‍ക്ക്, സണ്‍ മൂണ്‍ തടാകം എന്നിവയെല്ലാമാണ് തായ്‌വാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. 36,197 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ ആകെ വിസ്തീർണ്ണം

ഇന്തോനേഷ്യ

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ജനസാന്ദ്രത കൂടുതലുള്ളതുമായ ദ്വീപ് രാജ്യമാണ് ഇന്തോനേഷ്യ. ആകെ വിസ്തീർണ്ണം 1,904,569 ചതുരശ്ര കിലോമീറ്ററാണ്. ഇൻഡോനേഷ്യയയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ബാലിദ്വീപ്

ഫിലിപ്പൈൻസ്

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ 7,641 ദ്വീപുകൾ ചേർന്നതാണ് ഫിലിപ്പൈൻസ് ദ്വീപ്സമൂഹം. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ഫിലിപ്പീൻസ് വിനോദസഞ്ചാരിളുടെ മുഖ്യഇടമാണ്. 343,448 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഫിലിപ്പൈൻസിലാണ് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും നീളമേറിയ തീരപ്രദേശം സ്ഥിതിചെയ്യുന്നത്.

ശ്രീലങ്ക

ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ദ്വീപ് രാജ്യമാണ് ശ്രീലങ്ക. 5,610 ചതുരശ്ര കിലോമീറ്ററാണ് ശ്രീലങ്കയുടെ വിസ്തീർണം. ഹിന്ദു പുരാണകഥകളുമായി കെട്ടിപിണഞ്ഞു കിടക്കുന്ന ശ്രീലങ്കയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ദംബുള്ള ഗുഹാക്ഷേത്രം