'വരൂ ഹിമാചല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കാം'

എ പി നദീറ

ഹിമാചല്‍ പ്രദേശ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമോടിയെത്തുക കുളുവും മണാലിയുമാണ്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാത്ത നിരവധി മനോഹര ഗ്രാമങ്ങളുണ്ട് ഹിമാചലില്‍. വിനോദ സഞ്ചാരികള്‍ 'ടൂറിസ്റ്റ് സ്‌പോട്ടുകള്‍' തിരഞ്ഞു പോകുമ്പോള്‍ സാഹസിക യാത്രക്കാരും യാത്ര ജീവിതമാക്കിയവരും തേടിപ്പിടിച്ചുപോകുന്ന കുറച്ചു ഗ്രാമങ്ങള്‍ അറിയാം

എ പി നദീറ

കസോള്‍

ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ഒഴുകിയിറങ്ങുന്ന പാര്‍വതി വാലി ഉള്‍പ്പെടുന്ന പ്രദേശമാണ് കസോള്‍. കുളുവില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കസോളിലെത്താം. വര്‍ഷം മുഴുവന്‍ സുന്ദരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണിത്. പാര്‍വതി നദി ഒഴുകുന്ന ശബ്ദമാണ് കസോളിനെ കൂടുതല്‍ മനോഹാരിയാക്കുന്നത്. ഹിമാചലില്‍ ഏറ്റവും കൂടുതല്‍ ബാക്പാക്കേഴ്‌സ് എത്തുന്ന ഇടം കൂടിയാണിത്

എ പി നദീറ

തോഷ് ഗ്രാമം

കസോളില്‍നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോഷില്‍ എത്താം. കാറിലും ബൈക്കിലുമൊക്കെ സഞ്ചരിക്കാം. പക്ഷേ ഗ്രാമമെത്തിയാല്‍ കാല്‍നടയായി തന്നെ പോകണം. ഗ്രാമത്തിനകത്ത് ഹോം സ്റ്റേകളും കഫേകളുമുണ്ട്

എ പി നദീറ

മലാന ഗ്രാമം

'മലാന ക്രീം' എന്ന ലോക പ്രശസ്ത മയക്കുമരുന്നിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രാമം. ഈ ഗ്രാമത്തിലെ ആളുകളെ ആരും തൊടാന്‍ പാടില്ല. അവരുടെ ക്ഷേത്രങ്ങളെയോ ആരാധന മൂര്‍ത്തികളെയോ സ്പര്‍ശിച്ചാല്‍ 3,500 രൂപ പിഴയൊടുക്കണമെന്നാണ് വ്യവസ്ഥ.

എ പി നദീറ

സ്വന്തമായി സമാന്തര സര്‍ക്കാരും ഭരണവുമൊക്കെയുള്ള സാധാരണ മനുഷ്യരില്‍നിന്ന് അകലംപാലിച്ച് കഴിയുന്ന ആളുകളാണ് മലാനക്കാര്‍

എ പി നദീറ

കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മലാനയിലെത്താന്‍ രണ്ടര മണിക്കൂര്‍ മലകയറ്റമുണ്ട്. കസോളില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഹോം സ്റ്റേകള്‍ ലഭ്യമാണ്. സഞ്ചാരികളുമായി അടുത്തിടപഴകാതെയാണ് മലാനയില്‍ ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. മലാന ക്രീം എന്ന മയക്കുമരുന്നിന്റെ നിര്‍മാണം തടസമില്ലാതെ നടക്കുന്നുണ്ടിവിടെ

എ പി നദീറ