ഇന്ത്യയിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകൾ

വെബ് ഡെസ്ക്

വിവാഹങ്ങൾക്ക് ഏറ്റവും മികച്ച മാസങ്ങളാണ് നവംബർ മുതൽ ഫെബ്രുവരി വരെ. ഇന്ത്യയിലെ മികച്ച ചില ഹണി മൂൺ ഡെസ്റ്റിനേഷനുകൾ ഇതാ

ആലപ്പി : ആലപ്പുഴ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ഹൌസ് ബോട്ടുകളിൽ സൂര്യാസ്തമയങ്ങൾ കണ്ടും ഹണി മൂൺ കാലം ആഘോഷിക്കാം.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ : വർഷം തോറും ഒരുപാട് സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഹണി മൂൺ യാത്രക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലം കൂടിയാണത്. ബീച്ചുകളും ജല കായിക വിനോദങ്ങളും ആസ്വദിക്കാം.

ഗോവ : ഹണി മൂൺ യാത്രകൾക്ക് ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗോവ. മനോഹരമായ ബീച്ചുകൾ, റിസോർട്ടുകൾ, ഭക്ഷണം, സാഹസിക കായിക വിനോദങ്ങൾ തുടങ്ങിയവയാണ് ഗോവയിലെ സവിശേഷതകൾ.

മണാലി : സ്വിറ്റ്സർലാന്റ് ഓഫ് ഇന്ത്യ എന്നാണ് മണാലി അറിയപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ മണാലി ഇന്ത്യയിലെ ഏറ്റവും മികച്ച ഹണി മൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. മണാലിയിലെ മഞ്ഞും പ്രകൃതി ഭംഗിയും നല്ല കാലാവസ്ഥയുമെല്ലാം നിങ്ങളുടെ യാത്രക്ക് ഭംഗി കൂട്ടും.

ഷിംല : ഹിമാചൽ പ്രദേശിലാണ് ഷിംല. പഴയ ബ്രിട്ടീഷ് 'സമ്മർ ക്യാപിറ്റൽ' കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യാ വിസ്മയങ്ങൾ, മനോഹരമായ മലയോര ഹോട്ട്‌സ്‌പോട്ടുകൾ, ടോയ് ട്രെയിൻ തുടങ്ങിയവ ഷിംലയിൽ ആസ്വദിക്കാം.

ഗാങ്ടോക്ക് : സിക്കിമിലെ ഏറ്റവും വലിയ പട്ടണമായ ഗാങ്ടോക്കിലെ ബുദ്ധ വിഹാരങ്ങൾ, സ്ഫടിക ഹിമ തടാകങ്ങളും ഇടതൂർന്ന വനങ്ങളും ഹിമാലയൻ പർവതനിരകളുടെ അതിശയകരമായ കാഴ്ചകളും നിങ്ങളുടെ ഹണി മൂൺ യാത്രക്ക് മാറ്റ് കൂട്ടുന്നു.

ശ്രീനഗർ, കശ്മീർ : കശ്മീരിന്റെ ഭംഗി ആസ്വദിക്കാതെ യാത്രകൾ അവസാനിപ്പിക്കാനാവില്ല. മനോഹരമായ ദാൽ തടാകം, അമ്പരിപ്പിക്കുന്ന പർവത കാഴ്ചകൾ, അതിശയിപ്പിക്കുന്ന മുഗൾ ഉദ്യാനങ്ങൾ, വിശാലമായ തോട്ടങ്ങൾ എന്നിവ ശ്രീനഗർ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.