റമദാൻ: ട്രാവൽ ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ

വെബ് ഡെസ്ക്

ഇസ്ലാം മതവിശ്വാസികളുടെ ഒരു വിശുദ്ധ മാസമാണ് റമദാന്‍. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഒന്‍പതാമതെ മാസമാണ് റമദാന്‍. ഇസ്ലാം മതത്തിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന്‍ വ്രതം

മനസിനെ എല്ലാ ദോഷങ്ങളില്‍ നിന്ന് മുക്തമാക്കി, ദൈവത്തിലേക്ക് കൂടുതൽ അടുക്കുകയാണ്, എന്ന വിശ്വാസത്തിലാണ് ഇസ്ലാം മതവിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്

വിശുദ്ധ മാസമായി കണക്കാക്കുന്ന റമദാനിൽ സമ്പന്നമായ സാംസ്കാരിക അനുഭവങ്ങൾ തേടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

സൗദി അറേബ്യ

സമ്പന്നമായ ഇസ്ലാമിക ചരിത്രവും ധാരാളം ആരാധനാലയങ്ങളും ഉള്ളതിനാൽ റമദാനിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് സൗദി അറേബ്യ. തെരുവ് ഭക്ഷണ ശാലകൾ, പരമ്പരാഗത ഇഫ്താർ വിരുന്നുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയാൽ റമദാൻ മാസം നഗരം സജീവമാണ്

ദുബായ് (യുഎഇ)

റമദാൻ മാസമായാൽ ആരാധനാലയങ്ങൾ, പ്രതേക പ്രാർത്ഥന, സംഗീത പരിപാടികൾ, വിനോദം, പരമ്പരാഗത ഭക്ഷണം വിളമ്പുന്ന റമദാൻ ടെൻ്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളുമായി സജീവമാണ് ദുബായ്

ഇസ്താംബുള്‍ (തുർക്കി)

റമദാനിൽ സന്ദർശിക്കാൻ പറ്റിയ മറ്റൊരു സുന്ദര നഗരമാണ് തുർക്കിയിലെ ഇസ്താംബുള്‍. തെരുവ് ഭക്ഷണ ശാലകൾ, സാംസ്കാരിക സമ്മേളനങ്ങൾ, പരമ്പരാഗത ഇഫ്താർ വിരുന്നുകൾ എന്നിവയാൽ സമ്പന്നമാണ് റമദാനിൽ ഈ നഗരം

മൊറോക്കോ

ഇഫ്താറിൽ പരമ്പരാഗത വിഭവങ്ങൾ വിളമ്പുന്നതും അർദ്ധരാത്രി പ്രാർത്ഥന നടത്തുന്നതും പോലെയുള്ള മതപരവും സാംസ്കാരികവുമായ ആചാരങ്ങളോടെ റമദാൻ ആഘോഷിക്കുന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് മൊറോക്കോ

ഈജിപ്ത്

രാത്രി തറാവീഹ് പ്രാർത്ഥനകളും ഇഫ്താർ വേളയിലുള്ള പലഹാരങ്ങൾ ഉൾപ്പടെ പരമ്പരാഗത റമദാൻ ആഘോഷങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഈജിപ്ത്. താഴ്‌വര, ഗിസയിലെ പിരമിഡുകൾ തുടങ്ങിയ പുരാതന അവശിഷ്ടങ്ങളും ചരിത്രപ്രധാനമായ സ്ഥലങ്ങളുമെല്ലാം സന്ദർശിക്കാം

മലേഷ്യ

പരമ്പരാഗത രീതിയിലുള്ള റമദാൻ ആഘോഷങ്ങളും ഭക്ഷണങ്ങളുമെല്ലാം ആസ്വദിക്കാം