ധ്രുവദീപ്തി അടിപൊളിയായി കാണണോ? ഈ സ്ഥലങ്ങളിലേക്ക് വിട്ടോളൂ

വെബ് ഡെസ്ക്

നോർത്തേൺ ലൈറ്റുകൾ എന്നറിയപ്പെടുന്ന ധ്രുവദീപ്തി ഭൂമിയുടെ ആകാശത്തിലെ ഒരു സ്വാഭാവിക പ്രകാശ പ്രദർശനമാണ്. പ്രധാനമായും ഉയർന്ന അക്ഷാംശ പ്രദേശങ്ങളിലാണ് ഈ പ്രതിഭാസ കാണാനാവുക

ആകാശം മുഴുവൻ മൂടുന്ന തിരശ്ശീലകൾ, കിരണങ്ങൾ, സർപ്പിളങ്ങൾ അല്ലെങ്കിൽ ഡൈനാമിക് ഫ്ലിക്കറുകൾ എന്നിങ്ങനെയുള്ള തിളക്കമാർന്ന പ്രകാശങ്ങളുടെ ഡൈനാമിക് പാറ്റേണുകളാണിവ പ്രദർശിപ്പിക്കുന്നത്

ലഡാക്ക്

മേയ് പതിനൊന്നിനുണ്ടായ സൗരക്കാറ്റ് ലഡാക്കിൽ കണ്ണഞ്ചിപ്പിക്കുന്ന ആകാശക്കാഴ്ചയ്ക്കായിരുന്നു വഴിയൊരുക്കിയത്. ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സൗരക്കാറ്റായിരുന്നു അന്നുണ്ടായത്

ഐലന്‍ഡ്

നോർത്തേൺ ലൈറ്റ്‌സിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഐലൻഡ്. തലസ്ഥാന നഗരിയായ രേകവിക് മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വരെ ഇത് പ്രകടമാകാറുണ്ട്

ഫിൻലാൻഡ്

നോർത്തേൺ ലൈറ്റ്സിനു സാക്ഷ്യം വഹിക്കാൻ ഏറ്റവും മികച്ചതും എളുപ്പമുള്ളതുമായ സൈറ്റുകളിൽ ഒന്നാണ് ഫിൻലാൻഡ്. രാജ്യത്തെ ഏകദേശം ഇരുപതോളം ജില്ലകളിൽ ഇത് കാണാനാകും

നോർവേ

നോർത്തേൺ ലൈറ്റുകൾ കാണാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ നോർവേയിലുണ്ട്. എന്നിരുന്നാലും, നോർത്തേൺ നോർവേയിലെ ട്രോംസോയാണ് അതിൽ ഏറ്റവും മനോഹരം

യുകോൺ, കാനഡ

കാനഡയിലെ ഏറ്റവും വടക്കുപടിഞ്ഞാറൻ ഭാഗവും ജനസംഖ്യ കുറഞ്ഞതുമായ പ്രദേശമാണ് യുക്കോൺ. ഇവിടെയും നോർത്തേൺ ലൈറ്റ് ദൃശ്യമാകും

ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെ എട്ട് മാസത്തിലേറെ സമയം അതിമനോഹരമായ നോർത്തേൺ ലൈറ്റ്‌സ് കാണാറുണ്ട്