മൂന്ന് റിസർവ് ഫോറസ്റ്റുകൾ താണ്ടി മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, എങ്ങനെ പോകാം?

വെബ് ഡെസ്ക്

മസിനഗുഡി വഴിയുള്ള ഊട്ടി യാത്രയാണല്ലോ ഇപ്പോൾ ട്രെൻഡിങ്. ആ യാത്ര മൂന്ന് സംസ്ഥാനങ്ങളിലെ റിസർവ് വനത്തില്‍ കൂടിയാണെങ്കിലോ? കൂടുതൽ മനോഹരമായിരിക്കില്ലേ?

സുൽത്താൻ ബത്തേരി

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽനിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പട്ടണമാണ് സുൽത്താൻ ബത്തേരി

ഗുണ്ടൽപേട്ട്

സുൽത്താൻ ബത്തേരിയിൽനിന്ന് ഗുണ്ടൽപേട്ടിലേക്കാണ് ആദ്യമെത്തേണ്ടത്. 59 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയിലാണ് കേരളത്തിന്റെ റിസർവ് വനമായ മുത്തങ്ങ. സൂര്യകാന്തിപ്പൂക്കൾ വിരിയുന്ന സമയമാണെങ്കിൽ ഗുണ്ടൽപേട്ട് യാത്ര കൂടുതൽ മനോഹരമാകും

ബന്ദിപ്പൂർ

ഗുണ്ടൽപേട്ടിൽനിന്ന് ആകെ 19 കിലോമീറ്റർ അകലെയുള്ള ബന്ദിപ്പൂരാണ് അടുത്ത ലക്ഷ്യസ്ഥാനം. കർണാടകയുടെ റിസർവ് വനമാണിത്. കാട്ടിലൂടെയുള്ള പത്ത് കിലോമീറ്റർ നീളുന്ന യാത്ര നൽകുന്ന അനുഭവം അതിമനോഹരമാണ്

മുദുമലൈ

അവിടെനിന്ന് അടുത്തതായി എത്തുക തമിഴ്‌നാടിന്റെ റിസർവ് വനമായ മുദുമലൈയിലേക്കാണ്. കരടി, ആന എന്നിങ്ങനെ നിരവധി വന്യമൃഗങ്ങളെ ഈ യാത്രയിൽ അടുത്തുകാണാൻ സാധിക്കും

മസിനഗുഡി

മുദുമലൈയിൽനിന്ന് ഏകദേശം 26 കിലോമീറ്റർ അകലയൊണ് മസിനഗുഡി. കാടുകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവമാണ് മസിനഗുഡി

മൈസൂരിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന നീലഗിരി പർവതനിരകളിലെ ആകർഷകമായ ഹിൽ സ്റ്റേഷനാണ് മസിനഗുഡി

ഊട്ടി

മസിനഗുഡിയിൽനിന്ന് കല്ലട്ടിച്ചുരം വഴിയാണ് ഊട്ടിയിലേക്കുള്ള യാത്ര. 36 ഹെയർപിൻ വളവുകളാണ് ഈ റൂട്ടിലുള്ളത്