ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ് ഉപയോഗിക്കാൻ പറ്റുന്ന വിദേശ രാജ്യങ്ങൾ

വെബ് ഡെസ്ക്

ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമാണോ? എല്ലാവർക്കും ഉള്ള സംശയം ആകും അത്. ചില രാജ്യങ്ങളിൽ ഇത് സാധ്യമാണ്.

ചെറിയ നിബന്ധനകളോടെയോ അല്ലെങ്കിൽ യാതൊരു നിബന്ധനകളും ഇല്ലാതെയോ ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസുകൾ സ്വീകരിക്കുന്ന ഏതാനും ചില രാജ്യങ്ങൾ ഇതാ

ന്യൂസിലൻഡ്

ന്യൂസിലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഒരു റോഡ് യാത്രക്ക് അനുയോജ്യമായതാണ്. നിങ്ങൾക്ക് 21 വയസ്സ് തികയുകയും, ഇന്ത്യൻ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പ് ഉണ്ടാവുകയും ചെയ്താൽ ഒരു വർഷം വരെ ന്യൂസിലൻഡിൽ അത് ഉപയോഗിക്കാം

ഓസ്‌ട്രേലിയ

നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പ് ഉണ്ടെങ്കിൽ ന്യൂ സൗത്ത് വെയിൽസ്‌, ക്വീൻസ് ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി എന്നിവിടങ്ങളിൽ അത് ഉപയോഗിക്കാം

സിംഗപ്പൂർ

സിംഗപ്പൂരിന് സാധാരണയായി ഒരു അന്താരാഷ്ട്ര ഡ്രൈവിങ്‌ ലൈസൻസ് ആവശ്യമാണ്. എന്നാലും ഇംഗ്ലീഷിൽ സാധുവായ ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു വർഷം വരെ അതുപയോഗിക്കാവുന്നതാണ്.

ദക്ഷിണാഫ്രിക്ക

ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയിലെ ആകർഷകമായ നഗരങ്ങളിലൂടെ റോഡ് ട്രിപ്പ് പോവാം

യുണൈറ്റഡ് കിങ്ഡം

യുകെയിലെ റോഡുകളിൽ ഒരു വർഷത്തേക്ക് വാഹനം ഓടിക്കാൻ നിങ്ങൾക്ക് ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ് ഉപയോഗിക്കാം. നിങ്ങളുടെ ഡ്രൈവിങ്‌ ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള വാഹന ക്ലാസുകൾ മാത്രമേ ഓടിക്കാൻ അനുവദിക്കുകയുള്ളു.

സ്വിറ്റ്സർലാന്റ്

ഒരു വർഷം മുഴുവൻ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാവുന്ന മറ്റൊരു രാജ്യമാണ് സ്വിറ്റ്സർലാന്റ്. ഇന്ത്യൻ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പുണ്ടെങ്കിൽ എളുപ്പത്തിൽ ഒരു വാടക കാറെടുത്ത് സ്വിസ്റ്റർലാൻഡിലെ പ്രകൃതി ആസ്വദിക്കാം

സ്വീഡൻ

ഒരു ഇന്ത്യൻ ഡ്രൈവിങ്‌ ലൈസൻസ് ഉപയോഗിച്ച് സ്വീഡനിൽ ഡ്രൈവ് ചെയ്യാം. സ്വീഡിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ അല്ലെങ്കിൽ നോർവീജിയൻ ഈ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ ഉള്ള നിങ്ങളുടെ ലൈസൻസിന്റെ പതിപ്പ് കൈവശം ഉണ്ടായാൽ മതി

സ്പെയിൻ

ആവശ്യമായ റെസിഡൻസി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം സ്പെയിനിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് യാത്ര ചെയ്യാം. ആവശ്യമെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കാം. എന്നാൽ അത് എളുപ്പമുള്ള നടപടിക്രമങ്ങളാണ്.