ഒറ്റയ്‌ക്കൊരു യാത്ര പോയാലോ? അടുത്ത വര്‍ഷം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം

വെബ് ഡെസ്ക്

2023 അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനിങ്ങുകളും ആഗ്രഹങ്ങളും പലരും തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് യാത്ര ചെയ്യാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കിയാലോ

ഐസ്‌ലന്‍ഡ്

ആഗോള സമാധാന സൂചിക പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഐസ്‌ലന്‍ഡ്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മികച്ച സ്ഥലമാണിത്. മഞ്ഞുമൂടിയ മലനിരകള്‍, ഹിമാനികള്‍ എന്നിവയാല്‍ മികച്ച കാഴ്ചാനുഭവം ലഭിക്കുന്നു

ന്യൂസിലൻഡ്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ന്യൂസിലന്‍ഡ്. മഴക്കാടുകളും, വെള്ളച്ചാട്ടങ്ങളും ഹിമാനികളും കൊണ്ട് സമ്പന്നമാണ് ഈ രാജ്യം

മെക്‌സിക്കോ

രുചികരമായ ഭക്ഷണവിഭവങ്ങള്‍ നുണയാന്‍ സാധിക്കുന്ന രാജ്യമാണിത്. വെള്ള മണല്‍ ബീച്ചുകളും മെക്‌സിക്കോ യാത്ര അതിമനോഹരമാക്കുന്നു

നെതര്‍ലന്‍ഡ്‌സ്

നെതര്‍ലന്‍ഡ്‌സിലെ മ്യൂസിയങ്ങളും കനാലുകളും പൂന്തോട്ടങ്ങളും അതിമനോഹരമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു

ജപ്പാന്‍

സൗഹാര്‍ദപരമായ സംസ്‌കാരമാണ് ജപ്പാന്റെ പ്രത്യേകത

സ്വിറ്റ്സര്‍ലന്‍ഡ്

ആല്‍പ്‌സ് പര്‍വതനിരകളുടെ പശ്ചാത്തലത്തില്‍ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങളും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ട്. അതിഗംഭീരമായ അനുഭവത്തിനുള്ള മികച്ച ലക്ഷ്യസ്ഥാനാണിത്