വരൂ യാത്ര പോകാം; രാജ്യത്തെ ഏഴ് മികച്ച പരിസ്ഥിതി സൗഹാ‍‍ര്‍ദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വെബ് ഡെസ്ക്

അവധിക്കാലമായതുകൊണ്ട് ഒരു യാത്രപോകാനൊക്കെ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍?

പരിസ്ഥിതി സൗഹാ‍‍ര്‍ദ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നിങ്ങളുടെ താല്‍പ്പര്യമെങ്കില്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം

കോത്തഗിരി (തമിഴ്‌നാട്)

തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലനിരകളാല്‍ സമ്പന്നമാണ് കോത്തഗിരി. ട്രെക്കിങ്ങും പ്രകൃതി മനോഹാരിതയുമൊക്കെയാണ് പ്രധാന ആകർഷണങ്ങള്‍

വയനാട് (കേരളം)

തേയിലത്തോട്ടങ്ങളും മലനിരകളും തടാകങ്ങളുമെല്ലാം ഉള്‍പ്പട്ടെ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് വയനാട്. സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളുമുണ്ട്

കച്ച് (ഗുജറാത്ത്)

വെള്ളപുതച്ചു കിടക്കുന്ന പരന്ന പ്രദേശമാണ് (Rann of Kutch) കച്ചിന്റെ ഹൈലൈറ്റ്. ഹോം സ്റ്റെ, ഡെസേർട്ട് സഫാരി, വ്യത്യസ്തത നിറഞ്ഞ സംസ്കാരം തുടങ്ങിയവയും കച്ചിലേക്ക് വിനോദസഞ്ചാരികളെ അടുപ്പിക്കുന്നു

ഹമ്പി (കർണാടക)

യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഹമ്പി. വിജയനഗര സാമ്പ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പി സാംസ്കാരിക പൈതൃകത്തിനും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്

മൗലിനോങ് (മേഘാലയ)

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്നാണ് മൗലിനോങ് അറിയപ്പെടുന്നത്. പരിസ്ഥിതി സൗഹാ‍‍ര്‍ദമായി മുന്നോട്ട് പോകാന്‍ മൗലിനോങ് നിവാസികള്‍ സ്വീകരിക്കുന്ന മാർഗങ്ങള്‍ തന്നെ സഞ്ചാരികളെ സ്വാധീനിക്കുന്നതാണ്

സുന്ദർബന്‍സ് നാഷണല്‍ പാർക്ക് (പശ്ചിമ ബംഗാള്‍)

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് സുന്ദർബന്‍സ് നാഷണല്‍ പാർക്കില്‍ ഉള്‍പ്പെടുന്നു. റോയല്‍ ബംഗാള്‍ കടുവയുടെ വാസസ്ഥാനം കൂടിയാണിത്