ലെറ്റ്സ് ഗോ! വിട്ടുകളയരുത് ഈ അഞ്ച് റോഡ് ട്രിപ്പുകള്‍

വെബ് ഡെസ്ക്

തിരക്കേറിയ ജീവിതത്തിലെ സമ്മർദങ്ങളില്‍ നിന്ന് ഒരു ഇടവേളയാഗ്രഹിക്കുന്നവരാണ് പലരും. കൂടുതല്‍ പേരും ഇതിനായി തിരഞ്ഞെടുക്കുന്നത് യാത്രകളാണ്

യാത്രകള്‍ മാനസിക സമ്മർദം കുറയ്ക്കുക മാത്രമല്ല പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്

റോഡ് ട്രിപ്പുകള്‍ക്ക് നിരവധി സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഇതിന് അനുയോജ്യമായ അഞ്ച് റോഡുകള്‍ പരിശോധിക്കാം

മണാലി - ലെ

ജൂണ്‍ - സെപ്തംബർ മാസങ്ങളില്‍ മണാലി - ലെ യാത്രയ്ക്ക് അനുയോജ്യമാണ്

ഗുവാഹത്തി - തവാങ്

മാർച്ച് - ഒക്ടോബർ മാസങ്ങളില്‍ ഗുവാഹത്തി - തവാങ് യാത്ര തിരഞ്ഞെടുക്കാവുന്നതാണ്

ഷിംല - മണാലി

ഷിംല - മണാലി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഏപ്രില്‍ - നവംബർ മാസങ്ങളാണ്

ശ്രീനഗർ - ലെ

വേനല്‍ക്കാലമായ മേയ്-സെപ്റ്റംബര്‍ മാസങ്ങളാണ്‌ ശ്രീനഗർ - ലെ യാത്രയ്ക്ക് അനുയോജ്യം.

ഷില്ലോങ് - ചിറാപുഞ്ചി

ബൈക്കിനാണെങ്കിലും കാറിനാണെങ്കിലും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഷില്ലോങ് - ചിറാപുഞ്ചി യാത്ര