വെബ് ഡെസ്ക്
സ്‌കൂബാ ഡൈവിങ്ങും, കപ്പല്‍ യാത്രകളും ആസ്വദിച്ച് അവധിക്കാലം ആഘോഷിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മൗറീഷ്യസിലേക്ക് പോകാം. മുന്‍കൂര്‍ വിസയില്ലാതെ 7 ദിവസം മൗറീഷ്യസില്‍ താമസമാക്കാം
2. ഡൊമിനിക്ക
കരീബിയന്‍ ദ്വീപ സമൂഹത്തില്‍പ്പെട്ട ദ്വീപ് രാജ്യമാണ് ഡൊമിനിക്ക. മുന്‍കൂര്‍ വിസയില്ലാതെ 22 ദിവസം ഡൊമിനിക്കയില്‍ താമസമാക്കാം. എന്നാല്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഇല്ല
3. ഭൂട്ടാന്‍
ഹിമായന്‍ താഴ്‌വരകളുടെ മനോഹാരിതയും ബുദ്ധക്ഷേത്രങ്ങളുടെ ശില്‍പഭംഗിയും കൊണ്ട് സമ്പന്നമായ രാജ്യമായ ഭൂട്ടാനിലേക്കെത്താന്‍ മുന്‍കൂര്‍ വിസയുടെ ആവശ്യമില്ല.
4. നേപ്പാള്‍
കുറഞ്ഞചെലവില്‍ ഇന്ത്യയില്‍ നിന്നും എത്തിച്ചേരാനാകുന്ന രാജ്യമാണ് നേപ്പാള്‍. ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ നിന്നും റോഡ് മാര്‍ഗം തന്നെ നേപ്പാളിലേക്കെത്താം.
5. ശ്രീലങ്ക
ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലേക്കും മുന്‍കൂര്‍ വിസയില്ലാതെ യാത്രചെയ്യാം. ഇന്ത്യയില്‍ നിന്നും കപ്പല്‍ മാര്‍ഗമോ വിമാനമാര്‍ഗമോ ശ്രീലങ്കയിലെത്താം
6. ജമൈക്ക
വനങ്ങളും കടല്‍തീരങ്ങളും കൊണ്ട് സമ്പന്നമായ ജമൈക്കയില്‍ അവധിക്കാലം ചെലവഴിക്കാം. 6 മാസം ജമൈക്കയില്‍ മുന്‍കൂര്‍ വിസയില്ലാതെ താമസമാക്കാം
7. ഫിജി
നീലത്തടാകങ്ങളും അതിമനോഹരമായ ബീച്ചുകളും ആസ്വദിക്കാം ഫിജിയില്‍. സര്‍ഫിങ്ങ്, കോറല്‍ ഡൈവിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി 4 മാസം മുന്‍കൂര്‍ വിസയില്ലാതെ ഇവിടെ ചെലവഴിക്കാം
8. കുക്ക് ദ്വീപുകള്‍
ദക്ഷിണ പസഫിക്കിലെ മനോഹരമായ 15 ദ്വീപുകളില്‍ നിങ്ങള്‍ക്ക് അവധിക്കാലം ചെലവഴിക്കാം. 31 ദിവസം വരെ മുന്‍കൂര്‍ വിസയില്ലാതെ കുക്ക് ദ്വീപുകളില്‍ തങ്ങാം
9. മക്കാവു
കടലോരങ്ങളെയും പ്രകൃതിയുടെ വശ്യസൗന്ദര്യത്തിനും പകരം നഗര സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ക്ക് മക്കാവുവിലേക്ക് പോകാം. ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളിലൊന്നായ മക്കാവുവില്‍ 30ദിവസം വരെ മുന്‍കൂര്‍ വിസയില്ലാതെ തങ്ങാം
10. സമോവ
മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ 60 ദ്വീപുകളടങ്ങുന്ന ദ്വീപസമൂഹമാണ് സമോവ. മുന്‍കൂര്‍ വിസയില്ലാതെ 60 ദിവസം സമോവയില്‍ അവധിക്കാലം ആഘോഷമാക്കാം.