വരൂ.. ന്യൂ ഇയർ ഇത്തവണ ഗോവയിൽ ആകാം

വെബ് ഡെസ്ക്

അഗോഡ ബീച്ച്

സ്വകാര്യ നിമിഷങ്ങൾ ആഘോഷിക്കാൻ പറ്റിയ ഇടം. സൗത്ത്‌ ഗോവയിലെ പ്രധാന ബീച്ചുകളില്‍ ഒന്ന്. കടൽത്തീരത്ത് ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നർ, ബീച്ചിലൂടെയുള്ള നീണ്ട നടത്തം, നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കൽ...ഇങ്ങനെ നീളുന്നു അഗോഡയിലെ പുതുവത്സരരാവ്

പാലോലം ബീച്ച്

ഏറ്റവും മനോഹരമായ വെളുത്ത മണൽ ബീച്ചുകളിൽ ഒന്ന്, അതാണ് പാലോലം. ഗോവയിൽ ഏകാന്തമായ യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു അനുയോജ്യ സ്ഥലമാണ്. പ്രശസ്തമായ സൈലന്റ് ഡിസ്കോ പാർട്ടികളുടെ ആസ്ഥാനം കൂടിയാണ് പാലോലം.

ബെനൗലിം ബീച്ച്

ശാന്തമായ ബീച്ചാണ് ബെനൗലിം. മത്സ്യബന്ധനത്തിന് പറ്റിയ ഇടം. ക്ഷേത്രങ്ങളും പള്ളികളും പുരാതന ആര്‍കിടെക്റ്റിലുള്ള വീടുകളും ഇവിടുത്തെ പ്രത്യേകതയാണ്.

വൈറ്റ് ഗോവ - ബാഗ ബീച്ച്

ഗോവയിലെ ഏറ്റവും വലിയ പുതുവത്സര ആഘോഷമാണ് ബാഗ ബീച്ചിലെ വൈറ്റ് ഗോവയിലുള്ളത്. ബോളിവുഡ് സ്റ്റൈലില്‍ പാർട്ടികള്‍ക്കൊപ്പം 2023നെ വരവേൽക്കാം.

ലാസ് ഒലാസ് - ബാഗ ബീച്ച്

പുതുവർഷം കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് ലാസ് ഒലാസ്. ബോളിവുഡിലെ 'ബാഡ് ബോയ്' ബാദ്ഷാ ആണ് ഈ പുതുവർഷ രാവിൽ ലാസ് ഒലാസിലെത്തുന്നത്.

മോർജിം ബീച്ച്

അറബിക്കടലിനെ സാക്ഷിയാക്കി മോർജിം ബീച്ചിലെ വെളുത്ത മണലിൽ നൃത്തം ചെയ്ത് പുതുവത്സരത്തെ വരവേൽക്കാം.