അവധിക്കാല യാത്ര നടത്താം; കേരളത്തിലെ പ്രധാന ഹിൽസ്റ്റേഷനുകൾ ഇതാ

വെബ് ഡെസ്ക്

കടുത്ത ചൂട് കൊണ്ട് വലയുന്ന ഈ വേനൽകാലത്ത് അവധിക്കാല യാത്ര നടത്താൻ ഒരുങ്ങുകയാണോ? കേരളത്തിലെ പ്രധാന ഹിൽസ്റ്റേഷനുകൾ ഇതാ

മൂന്നാർ

കേരളത്തിലെ ഏറ്റവും മനോഹരവും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ ഹിൽസ്റ്റേഷനാണ് മൂന്നാർ. മൂന്നാർ മലനിരകളുടെ മനോഹാരിതയും മലനിരകളെ മൂടുന്ന തേയിലത്തോട്ടത്തിൻ്റെ പച്ചപ്പും നമ്മുടെ ഹൃദയം കവരും. മേഘങ്ങളും മൂടൽമഞ്ഞുള്ള താഴ്‌വരകളും മൂന്നാറിനെ മികച്ച ഹണിമൂൺ സ്പോട്ടാക്കി മാറ്റുന്നു

വയനാട്

പ്രകൃതിഭംഗിക്കു പേര് കേട്ട സ്ഥലമാണ് വയനാട്. പച്ചപ്പ് നിറഞ്ഞ കാടുകളുള്ള ഈ മലയോര പ്രദേശം സാഹസിക പ്രേമികൾക്ക് അനുയോജ്യമായ സ്ഥലം കൂടിയാണ്. ട്രക്കിങ്ങിനും വന്യജീവി സങ്കേതം സന്ദർശിക്കാനും ഇവിടെ സാധിക്കും

വാഗമൺ

മൂന്നാറിനോളം തന്നെ മനോഹരമായ മറ്റൊരു ഹിൽസ്റ്റേഷനാണ് വാഗമൺ. പക്ഷേ ഇവിടെ വിനോദസഞ്ചാരികൾ വളരെ കുറവായിരിക്കും. അതിനാൽ വളരെ സമാധാനപരമായി വാഗമണിൻ്റെ വിശാലമായ പുൽമേടുകൾ നൽകുന്ന അതിമനോഹരമായ കാഴ്ച നമുക്ക് ആസ്വദിക്കാം

പൊന്മുടി

പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ, തേയിലത്തോട്ടങ്ങളും, പച്ചപ്പ് നിറഞ്ഞ കുന്നുകളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് പൊന്മുടി. ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാർകൂടത്തിലെ ട്രക്കിങ്ങും മലകയറ്റവും പ്രത്യേക ആകർഷണമാണ്

തേക്കടി

രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതമായ പെരിയാറിൻ്റെ ആസ്ഥാനമായ തേക്കടി കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഈ ദേശീയ ഉദ്യാനത്തിനു സമീപം നിരവധി റിസോർട്ടുകളുണ്ട്. വന്യജീവി സങ്കേതത്തിനുള്ളിൽ മറ്റ് മൃഗങ്ങളെയും പക്ഷികളെയും കാണാം

മലമ്പുഴ

കേരളത്തിൻ്റെ വൃന്ദാവനം എന്നും അറിയപ്പെടുന്ന മലമ്പുഴ ഹിൽ സ്റ്റേഷൻ, പശ്ചിമഘട്ടത്തിൻ്റെ താഴ്‌വരയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ പ്രദേശം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നു. ഹിൽ സ്റ്റേഷന് തടാകങ്ങൾ, പൂന്തോട്ടങ്ങൾ, വിശാലമായ പുൽത്തകിടികൾ, ജലധാരകൾ എന്നിവ കൂടുതൽ ദൃശ്യഭംഗി നൽകുന്നു.

ഗവി

പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും വന്യജീവി പ്രേമികൾക്കും പ്രിയങ്കരമായ ഹിൽ സ്റ്റേഷനാണ് ഗവി. ട്രെക്കിങ്, പക്ഷി നിരീക്ഷണം, ഹോംസ്റ്റേയിൽ താമസം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. നല്ലൊരു അവധിക്കാലം ഗവി നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു

വൈത്തിരി

പൂക്കോട് തടാകം, ചെമ്പ്ര കൊടുമുടി, സൂചിപ്പാറ, മീൻമുട്ടി വെള്ളച്ചാട്ടം, വന്യജീവി സങ്കേതം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കോഴിക്കോടുനിന്ന് 62 കിലോമീറ്റർ അകലെയാണ് വൈത്തിരി. റിസോർട്ടുകൾ, കോട്ടേജുകൾ, ട്രീ ഹൗസ് താമസസൗകര്യങ്ങൾ ഹുദനാജിയവയും പ്രധാന ആകർഷണമാണ്. 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 18 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.