മൺസൂണിൽ യാത്രക്കൊരുങ്ങുകയാണോ; ഈ സ്ഥലങ്ങൾ മിസ് ചെയ്യരുത്

വെബ് ഡെസ്ക്

പ്രകൃതിയെ അതിന്റെ പൂർണ ഭംഗിയോടെ ആസ്വദിക്കാൻ മഴക്കാലത്തെ യാത്രകൾ നമ്മെ സഹായിക്കും. മഴയും തണുപ്പും ഒപ്പം പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം...

മൺസൂണിൽ ഒരു അവധിക്കാല യാത്രക്ക് നിങ്ങൾ ഒരുങ്ങുകയാണെങ്കിൽ ഇതാ ചില ഡെസ്റ്റിനേഷനുകൾ

ഷില്ലോങ്, മേഘാലയ

മൺസൂണിൽ റെക്കോർഡ് മഴ ലഭിക്കുന്ന സ്ഥലമാണ് ഷില്ലോങ്. പച്ചപ്പ് നിറഞ്ഞ ഖാസി, ജയന്തി കുന്നുകൾ എന്നിവയാൽ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു.

നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ കാഴ്ചകളും ഷില്ലോങ്ങിൽ ആസ്വദിക്കാം.

ലോണാവാല, മഹാരാഷ്ട്ര

ശാന്തവും മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ അതാണ് ലോണാവാല. മനോഹരമായ തടാകങ്ങളും പച്ചപ്പും ആണ് പ്രധാന ആകർഷണം.

കൂർഗ്, കർണാടക

തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, കാപ്പിത്തോട്ടങ്ങൾ. മഴക്കാലത്ത് കൂർഗ് ഒരു റൊമാന്റിക് ഡെസ്റ്റിനേഷൻ ആണ്. ഇങ്ങോട്ടുള്ള റോഡ് യാത്രയും അവിസ്മരണീയമാണ്.

ഗോവ

വർഷം മുഴുവൻ യാത്രകൾ നടത്താൻ പറ്റുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ആണ് ഗോവ. അതിമനോഹരമായ ബീച്ചുകളുടെ പശ്ചാത്തലത്തിൽ ഗോവ ആസ്വദിക്കാം.

മൂന്നാർ, കേരളം

പശ്ചിമഘട്ടത്തിലെ മൂടൽ മഞ്ഞ്, പച്ച മലനിരകൾ, പച്ചപുതച്ച തേയിലത്തോട്ടങ്ങൾ. മഴക്കാലത്ത് സന്ദർശിക്കാൻ പറ്റുന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ.