തറികളുടെയും തിറകളുടെയും നാട്, കാണാം കണ്ണൂരിനെ

വെബ് ഡെസ്ക്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചാണിത്. കണ്ണൂര്‍ ടൗണില്‍ നിന്നും 16 കിലോമീറ്ററും തലശേരിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് മുഴപ്പിലങ്ങാട് ബീച്ച്.

ആറളം ഫാം

കണ്ണൂര്‍ ജില്ലയിലെ വന്യജീവി സങ്കേതമാണ് ആറളം. കണ്ണൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ആറളം ഫാം സ്ഥിതി ചെയ്യുന്നത്. മനോഹരമായ വനാന്തരീക്ഷമാണ് പ്രത്യേകത.

പൈതല്‍ മല

കണ്ണൂരിന്റെ കുടക് എന്നും മൂന്നാര്‍ എന്നും ഇവിടം അറിയപ്പെടുന്നു. ജില്ലയിലെ ഏക ഹില്‍ സ്റ്റേഷനാണിവിടം. മഞ്ഞ് പുതച്ച് കിടക്കുന്ന പര്‍വത നിരകളുടെ മനോഹര കാഴ്ച്ചകളാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

മാടയിപ്പാറ

പഴയങ്ങാടി ടൗണിന് പരിസത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതി സുന്ദരമായ കാഴ്ച്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ കേന്ദ്രമാക്കി മാറ്റുന്നത്. ജൈവൈവിധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്.

Ajith.U

സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്

കണ്ണൂര്‍ ടൗണില്‍ നിന്നും മൂന്ന് കി.മീ മാറി സ്ഥിതി ചെയ്യുന്ന കോട്ട ജില്ലയില്‍ അവശേഷിക്കുന്ന ചരിത്ര നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സികോ ദ് ആല്‍മീദ 1505 ല്‍ പണിത കോട്ടയാണിത്. ത്രികോണാക്രിതിയിലുളള ഈ നിര്‍മ്മിതി ഡച്ചുകാരുടെയും അതിന് ശേഷം ബ്രിട്ടീഷുകാരുടെയും സൈനികാസ്ഥാനമായിരുന്നു.

ധര്‍മ്മടം തുരുത്ത്

ധര്‍മ്മടം ബീച്ചില്‍ നിന്നും 100 മീറ്റര്‍ കടലിലൂടെ യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന തുരുത്താണിത്. വേലിയിറക്ക സമയത്ത് കടലില്‍ കൂടി തന്നെ നടന്ന് തുരുത്തിലെത്താം. ആയുര്‍വേദ സസ്യജാലങ്ങളാല്‍ സമ്പുഷ്ടമാണിവിടം

ഏഴിമല

കടല്‍ നിരപ്പില്‍ നിന്നും 286 മീറ്റര്‍ ഉയരത്തിലുളള സ്ഥലമാണ് ഏഴിമല. ടൗണില്‍ നിന്നും 38 കി.മീ അകലെ വടക്കായാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മലകളാലും കടലുകളാലും മനോഹരമാണ്

കൊട്ടിയൂര്‍ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂര്‍. ബാവലിപ്പുഴയുടെ അക്കരയും ഇക്കരെയുമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. ഇക്കരെ കൊട്ടിയൂരില്‍ സ്ഥിരം ക്ഷേത്രമുണ്ട്. വടക്ക് ഭാഗത്തുളള അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്ത് മാത്രമായി ക്ഷേത്രമുണ്ടാക്കും.