കടല്‍, പ്രകൃതി, ആത്മീയത; ഒരിക്കലും മടുക്കാത്ത കന്യാകുമാരി

വെബ് ഡെസ്ക്

ഒരിക്കലും മടുക്കാത്തതാണ് കന്യാകുമാരിയുടെ കാഴ്ചകള്‍. മലയാളികള്‍ക്ക് ഏറെ ആത്മബന്ധം ഉള്ള സ്ഥലം കൂടിയാണിത്.

കന്യാകുമാരി മൂന്നു കടലുകളുടെ സംഗമസ്ഥാനമാണ് . അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവ കന്യാകുമാരിയില്‍ വച്ച് ഒന്നിക്കുന്നു.

സൂര്യോദയവും സൂര്യാസ്തമയവും ഒരിടത്തു തന്നെ ആസ്വദിക്കാം എന്നതാണ് കന്യാകുമാരിയുടെ പ്രധാന ആകര്‍ഷണം.

വിവേകാനന്ദപ്പാറ, തിരുവുള്ളവര്‍ പ്രതിമ, മഹാത്മാ ഗാന്ധി മെമ്മോറിയല്‍, കൊട്ടാരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കന്യാകുമാരി ക്ഷേത്രം, ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, കടകള്‍, വഴിയോര ഷോപ്പിങ്, ഹോട്ടലുകള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

വിവേകാനന്ദപ്പാറ

വാവതുറൈ മുനമ്പില്‍ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളില്‍ ഒന്നാണ് വിവേകാനന്ദപ്പാറ. സ്വാമി വിവേകാനന്ദന്‍ കന്യാകുമാരി സന്ദര്‍ശിച്ചപ്പോള്‍ കടല്‍ നീന്തിക്കടന്ന് ഇവിടെയെത്തി ധ്യാനിച്ചു എന്നാണ് കഥ.

തിരുവള്ളുവര്‍ പ്രതിമ

കന്യാകുമാരി കടലിലെ ചെറിയ ഒരു ദ്വീപിലാണ് തിരുവള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടി ഉയരുണ്ട് ഈ ശില്പത്തിന്.

കന്യാകുമാരി ക്ഷേത്രം

മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ട് കന്യാകുമാരി ക്ഷേത്രത്തിന് എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയുടെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

വട്ടക്കോട്ട

തിരുവിതാംകൂറിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച അതി ഗംഭീരമായ കോട്ടകളില്‍ ഒന്നാണ് വട്ടക്കോട്ട.