കശ്മീർ യാത്രക്കൊരുങ്ങുകയാണോ; ഇക്കാര്യങ്ങൾ മറക്കരുത്

വെബ് ഡെസ്ക്

നമ്മളെല്ലാവരും ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന സ്ഥലമാണ് കശ്മീർ. കശ്മീർ യാത്രക്ക് നിങ്ങൾ ഒരുങ്ങുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കശ്മീർ യാത്രക്ക് ഉള്ള ഏറ്റവും മികച്ച സമയം വസന്തകാലവും (മാർച്ച് മുതൽ ഏപ്രിൽ) വേനൽക്കാലവുമാണ് (മെയ് മുതൽ ഓഗസ്റ്റ്). ഈ സമയങ്ങളിലാണ് കശ്മീർ കാലാവസ്ഥ ഏറ്റവും മികച്ചതാവുന്നത്.

താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണം, പ്രത്യേകിച്ച് തിരക്കേറിയ സീസണുകളിൽ. ഹൗസ് ബോട്ടിലെ താമസം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

വളരെ പരിമിതപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളാകും കാശ്മീരിൽ ഉണ്ടാവുക. അതിനാൽ പ്രൈവറ്റ് ടാക്സി വാടകക്ക് എടുക്കുന്നത് പോലെയുള്ള ഓപ്ഷനുകൾ പരിഗണിക്കാം. യാത്രക്കൂലി മുൻകൂട്ടി നിശ്ചയിക്കുക.

കാലാവസ്ഥയെക്കുറിച്ച് മനസിലാക്കുക. സീസണും ഉയരവും അനുസരിച്ച് കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. ജൂൺ- ജൂലൈ മാസങ്ങളിൽ ചൂടുള്ള ദിവസങ്ങളിലും രാത്രികൾ തണുത്താണ് ഉണ്ടാവുക.

കശ്മീർ യാത്രക്കിടെ ഇന്റർനെറ്റ് കണക്ടിവിറ്റി തടസപ്പെടാൻ സാധ്യതയുണ്ട്. പോസ്റ്റ് പെയ്ഡ് സിം കാർഡ് കൊണ്ടുപോകുന്നതാകും നല്ലത്.

ശ്രീനഗർ, ഗുൽമർഗ്‌,പഹൽഗാം,സോനാമർഗ്, മുഗൾ ഗാർഡൻസ് തുടങ്ങിയ സ്ഥലങ്ങൾ നിർബന്ധമായും സന്ദർശിക്കാം. റോഗൻ ജോഷ്, യാഖ്നി, വാസ്വാൻ തുടങ്ങിയ പരമ്പരാഗത കശ്മീരി വിഭവങ്ങൾ ഒഴിവാക്കരുത്.

വിദൂര സ്ഥലങ്ങളിൽ എടിഎമ്മുകൾ എളുപ്പത്തിൽ ലഭ്യമായേക്കില്ല. അതിനാൽ ആവശ്യത്തിന് പണം കയ്യിൽ കരുതുക. കശ്മീരിന്റെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ചും

പ്രാദേശിക മര്യാദകൾ പാലിക്കുക. വീടുകളിലും ആരാധനാലയങ്ങളിലും പോകുമ്പോൾ ഷൂസ് ഊരിമാറ്റണം. ആളുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതിന് മുൻപ് അനുമതി തേടണം