ഇന്ത്യയില്‍ സന്ദര്‍ശിക്കാം തിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ സന്ദര്‍ശിക്കാനും ആഘോഷിക്കാനും നിരവധി സ്ഥലങ്ങളുണ്ട്

എന്നാല്‍ ചിലര്‍ക്ക് തിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരിക്കും താല്‍പര്യം

അത്തരത്തിലുളള ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം

ഗുരെസ് താഴ്‌വര (കാശ്മീര്‍)

ശാന്തമായ ഗുരെസ് താഴ്‌വര സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ്

ഡാംറോ (അരുണാചല്‍ പ്രദേശ്)

ഡാംറോയിലെ മുളവീടുകളാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. സമൃദ്ധമായ പുല്‍മേടുകളും നീളമേറിയ തൂക്കുപാലവും ഏറെ ഭംഗിയുള്ളതാണ്

മൗലിനോങ് (മേഘാലയ)

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളിലൊന്നാണ് മൗലിനോങ്. ലിവിങ് റൂട്ട് ബ്രിഡ്ജ്, ബാലന്‍സിങ് റോക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം

അമാദുബി (ജാര്‍ഖണ്ഡ്)

കാലങ്ങളായി നിരവധി പ്രഗത്ഭരായ കലാകാരന്മാരുടെ കേന്ദ്രമാണ് അമാദുബി

ലേപാക്ഷി (ആന്ധ്രപ്രദേശ്)

ഐതിഹ്യപരമായി പ്രത്യേകതകളുള്ള സ്ഥലമാണ് ലേപാക്ഷി