യാത്രാ പ്രേമികളെ കാത്തിരിക്കുന്ന ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡുകൾ

വെബ് ഡെസ്ക്

യാത്രാ പ്രേമികളുടെ ഇഷ്ടനഗരമാണ് സ്വിറ്റ്സർലൻഡ്. എന്നാൽ, അതേ കാലാവസ്ഥയ്ക്ക് സമാനമായ മിനി സ്വിറ്റ്സർലൻഡ് ഇന്ത്യയുടെ പല നഗരങ്ങളിലും കാണാം. അവ ഏതൊക്കെയെന്ന് നോക്കാം.

ഡൽഹൗസിയിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഗ്രാമമാണു ഹിമാചൽ പ്രദേശിലെ ഖജ്ജർ. അഡ്വെഞ്ചർ ടൂറിസത്തിനു പേരുകേട്ട സ്ഥലം. പൈൻ, ദേവദാരു മരങ്ങൾക്കിടയിലൂടെയുള്ള ട്രക്കിങ് ആസ്വദിക്കാം. 12–ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഖാജി നാഗ് ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്.

പൂക്കൾ നിറഞ്ഞതും പർവതനിരകളാലും പ്രകൃതിദത്തമായതുമായ ഇടമാണ് സിക്കിമിലെ യംതാങ് താഴ്‌വര. ഗാങ്‌ടോക്കിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വടക്കൻ സിക്കിമിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂക്കളാൽ ചുറ്റപ്പെട്ട ഈ സ്ഥലത്തെ പൂക്കളുടെ താഴ്വര എന്നും വിളിക്കാറുണ്ട്.

കർണാടകയിലെ ആകർഷകമായ ഒരു ഹിൽ സ്റ്റേഷനാണ് കൂർഗ്. 'ഇന്ത്യയുടെ സ്കോട്ട്‌ലൻഡ്' എന്ന് വിളിക്കപ്പെടുന്ന കൂർഗ് വിസ്മയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളാലും കുന്നുകളാലും വിശാലമായ കാപ്പിത്തോട്ടങ്ങളാലും സമ്പന്നമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം.

ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന മുൻസിയാരി, ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുഗ്രാമമാണ്. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മിനി കശ്മീർ എന്നും ഇതിനെ വിളിക്കുന്നു. അഞ്ചു കൊടുമുടികളുടെ കൂട്ടമായ പഞ്ചചൂളി ഇവിടത്തെ പ്രധാന ആകർഷണമാണ്.

ഭൂമിയിലെ പറുദീസ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് കശ്മീർ. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടെ സന്ദർശിക്കാൻ നിരവധി ക്ഷേത്രങ്ങളുണ്ട്. ശ്രീനഗറിലെ ദാൽ, നിജീൻ തടാകങ്ങൾ, ഗുൽമാർഗിലെ സവാരി, യുസ്മാർഗ് പോലെയുള്ള ഹിൽ സ്റ്റേഷനുകൾ എല്ലാം ഇവിടത്തെ ആകർഷകങ്ങളാണ്.

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ ചുഹാർ ഘാട്ടിയിലെ വിനോദസഞ്ചാരികൾക്കുള്ള മനോഹരമായ സ്ഥലമാണ് ബരോട്ട് വാലി. ജോഗീന്ദർനഗറിൽ നിന്ന് 40 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ മാണ്ഡിയിൽ നിന്ന് 66 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉഹ്ലിന് കുറുകെയുള്ള നർഗു വന്യജീവി സങ്കേതം പ്രധാന ആകർഷണമാണ്.

ഒരു പ്ലാനും ഇല്ലാതെ യാത്ര ചെയ്യാനുളള ഇടമാണ് ഉത്തരാഖണ്ഡിലെ കൗസാനി ഹിൽ-സ്റ്റേഷൻ. പർവതനിരകളാൽ ചുറ്റപ്പെട്ട ഇവിടം പൈൻ വനങ്ങൾ കൊണ്ടുനിറഞ്ഞതാണ്. മഞ്ഞുമൂടിയ കൊടുമുടികളിൽ നിന്നും ഉയർന്നുവരുന്ന സൂര്യോദയമാണ് ഇവിടത്തെ പ്രധാന ആകർഷണം. സെപ്തംബർ മുതൽ മെയ് വരെയുള്ള സമയമാണ് കൗസാനി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

Mike Prince

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന രത്നങ്ങളുടെ നാട് എന്നാണ് മണിപ്പൂർ അറിയപ്പെടുന്നത്. മഞ്ഞുമൂടിയ മലനിരകൾ, മനോഹരമായി ഒഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ, സുഗന്ധമുള്ള തേയിലത്തോട്ടങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം. ലോക്താൽ തടാകം, മോർച്ച്, മൊയ്‌റാങ്, ഉഖ്രുൾ, ആൻഡ്രോ, തൗബൽ എന്നിവയാണ് സന്ദർശിക്കേണ്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.