ട്രെൻഡിങ് ഡെസ്റ്റിനേഷൻ; കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ സ്ഥലങ്ങൾ

വെബ് ഡെസ്ക്

ഇക്കാലത്ത് അറിയാൻ ആഗ്രഹമുള്ള ഏതു കാര്യത്തെക്കുറിച്ചും ആളുകൾ ആദ്യം തിരയുക ഗൂഗിളിലാണ്. അതുപോലെ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ മുതൽ ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്

എവിടെ പോകണം, അവിടെയുള്ള പ്രത്യേകതകൾ എന്തൊക്കെയാണ്, കണ്ടിരിക്കേണ്ട സ്ഥലങ്ങൾ, അവിടുത്തെ പ്രത്യേകതരം ഭക്ഷണങ്ങൾ എന്നിങ്ങനെ തുടങ്ങി ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ പലതാണ്

2023 അവസാനിക്കാരിക്കെ ആളുകൾ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ ഇയർ ഇൻ സേർച്ച് 2023 പട്ടികയിൾ ഇടം പിടിച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

വിയറ്റ്നാം

സുരക്ഷയ്ക്കും സൗഹൃദാന്തരീക്ഷത്തിനും പേരുകേട്ട വിയറ്റ്‌നാമാണ് പട്ടികയില്‍ ഒന്നാമത്. മനോഹരമായ പ്രകൃതിയും ഭക്ഷണവുമാണ് വിയറ്റ്നാമിന്റെ പ്രത്യേകതകള്‍

ഗോവ

ബീച്ചുകളാല്‍ സമ്പന്നമായ ഗോവയാണ് രണ്ടാം സ്ഥാനത്ത്. നൈറ്റ് ലൈഫ് ആസ്വദിക്കാനാകുന്ന ഗോവ അവധിക്കാലം ആഘോഷിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ്

ബാലി

ലാന്‍ഡ് ഓഫ് ഗോഡ്സ് എന്നാണ് ബാലി അറിയപ്പെടുന്നത്. മലനിരകളുകളാല്‍ സമ്പന്നമാണ് ബാലി. സുഹൃത്തുക്കളോടൊപ്പവും കുടുംബാംഗങ്ങള്‍ക്കൊപ്പവും അവധിക്കാലം ഇവിടെ സമാധാനപൂർവം ആസ്വദിക്കാം

ശ്രീലങ്ക

തേയില ഉത്പാദനത്തില്‍ ലോകത്ത് തന്നെ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നായ ശ്രീലങ്കയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. പൈതൃക മ്യൂസിയങ്ങളും ബീച്ചുകളും മലനിരകള്‍ ഉള്‍പ്പെട്ട പ്രകൃതിയുമാണ് പ്രധാന ആകർഷണം

തായ്‌ലന്‍ഡ്

ഒരു സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം നല്‍കാന്‍ കഴിയുന്ന തായ്‌ലന്‍ഡാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ആഞ്ചാമത്തെ സ്ഥലം

കശ്മീര്‍

ഭൂമിയിലെ സ്വർഗമെന്നാണ് സഞ്ചാരികള്‍ കശ്മീരിനെ വിശേഷിപ്പിക്കുന്നത്. മലനിരകള്‍, തടാകങ്ങള്‍, തീർത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കശ്മീരില്‍ കണ്ടെത്താം

കൂര്‍ഗ്

വെള്ളച്ചാട്ടം, കോട്ടകള്‍, തടാകങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട കർണാടകയിലെ കൂർഗാണ് ഏഴാമത്

ആന്‍ഡമാന്‍ നിക്കോബാര്‍

സാഹസികതകള്‍ക്ക് അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ എട്ടാമത്തെ സ്ഥലം

ഇറ്റലി

വൈവിദ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇറ്റലി. രാജ്യത്തിന്റെ ഭംഗി നിറഞ്ഞ ഗ്രാമീണ റോഡുകളും കെട്ടിടങ്ങളുമെല്ലാം ഇറ്റലിയുടെ ആകർഷണങ്ങളാണ്, പിന്നെ ഭക്ഷണവും

സ്വിറ്റ്സർലൻഡ്

ചിത്രങ്ങള്‍ എടുക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍ നിറഞ്ഞ രാജ്യമായാണ് സ്വിറ്റ്‍സർലന്‍ഡിനെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. പട്ടികയില്‍ പത്താം സ്ഥാനത്താണ് രാജ്യം