ലോകത്തിലെ ചില നിഗൂഢ വനങ്ങൾ

വെബ് ഡെസ്ക്

യാത്രകളുടെ ഭാഗമായി വനങ്ങൾ സന്ദർശിക്കാൻ താല്പര്യപ്പെടുന്നവർ നിരവധിയാണ്. വനങ്ങൾ പ്രകൃതിയുടെ സൗന്ദര്യവും നിഗൂഢതയും നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നു.

എന്നാൽ വളരെ നിഗൂഢവും കൗതുകം ഉണർത്തുന്നതുമായ ചില വനങ്ങളും ലോകത്തുണ്ട്. അത്തരം ചില വനങ്ങൾ ഇതാ

ഓകിഗഹാര ഫോറസ്റ്റ്, ജപ്പാൻ

ഫുജി പർവതത്തിൻ്റെ അടിത്തട്ടിൽ ആണ് ഈ വനപ്രദേശം സ്ഥിതി ചെയ്യുന്നത്. ആത്മഹത്യകൾക്ക് പേരുകേട്ടതാണ് ഈ വനം. പകൽ വെളിച്ചത്തിൽ പോലും അസാധാരണ അനുഭവങ്ങൾ ഉണ്ടായതായി ഇവിടുത്തെ സഞ്ചാരികൾ പറയുന്നു. കാടിൻ്റെ പ്രവേശന കവാടത്തിൽ, ജീവിതം അവസാനിപ്പിക്കാൻ ആലോചിക്കുന്നവരോട് ഒന്നുകൂടി ചിന്തിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ബോർഡ് കാണാം.

ഹോയ ബാസിയു വനം, റൊമാനിയ

'ട്രാൻസിൽവാനിയയിലെ ബർമുഡ ട്രയാംഗിൾ' എന്നറിയപ്പെടുന്ന ഹോയ ബാസിയു വനം, ദുരൂഹമായ തിരോധാനങ്ങളും പ്രേതക്കാഴ്ചകളും ഉൾപ്പടെയുള്ള അസാധാരണ പ്രതിഭാസങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിരവധി അനുഭവങ്ങൾ സഞ്ചാരികൾ പങ്കുവെക്കാറുണ്ട്.

dugdax

ഫ്രീടൗൺ-ഫാൾ റിവർ സ്റ്റേറ്റ് ഫോറസ്റ്റ്, യു.എസ്

മസാച്യുസെറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ഈ വനം പൈശാചിക ആചാരങ്ങൾ, നിഗൂഢമായ തിരോധാനങ്ങൾ, കൾട്ടുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് കുപ്രസിദ്ധമാണ്. ഭയാനകവും അസാധാരണവുമായ അനുഭവങ്ങൾ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്ലൈരാഡം ഫോറസ്റ്റ്, സ്കോട്ട്ലൻഡ്

എഡിൻബർഗിൻ്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്ലെയ്‌ഡാം ഫോറസ്റ്റിന്റെ ചരിത്രം വിക്ടോറിയൻ കാലഘട്ടത്തിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മരങ്ങൾക്കിടയിൽ പതിയിരിക്കുന്ന പൈശാചികമായ രൂപങ്ങൾ കണ്ടതായി അസാധാരണമായ അസ്വസ്ഥകളും ഉണ്ടായതായി സഞ്ചാരികൾ പറയുന്നു.

ബ്രോസിലിയാൻഡെ വനം, ഫ്രാൻസ്

ബ്രിട്ടാനിയിലെ ഈ വനം മധ്യകാല ഇതിഹാസങ്ങളും നാടോടിക്കഥകളും നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. ആർതർ രാജാവിൻ്റെ ഇതിഹാസത്തിൻ്റെ പശ്ചാത്തലമാണിതെന്നും മെർലിൻ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലമാണെന്നും പറയപ്പെടുന്നു. മോർഗൻ ലെ ഫേ അവിശ്വസ്തരായ മനുഷ്യരെ തടവിലാക്കിയ വാലി ഓഫ് നോ റിട്ടേണിൻ്റെ കഥകൾ അതിൻ്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു.

പൈൻ ബാരൻസ്, യു.എസ്

ന്യൂജേഴ്‌സിയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന പൈൻ ബാരൻസ് നിരവധി നാടോടി കഥകളിൽ അസാധാരണ സംഭവങ്ങൾ നടക്കുന്ന പ്രദേശമായി കാണിക്കുന്നു. ഇടതൂർന്ന വനങ്ങൾക്കിടയിൽ കൂടി നടക്കുമ്പോൾ ഭയാനകമായ നിലവിളി കേൾക്കുന്നതായും തീവ്രമായ ഭയവും അസ്വസ്ഥതയും അനുഭവപ്പെടുന്നതായും സന്ദർശകർ റിപ്പോർട്ട് ചെയ്യുന്നു.