പ്രണയിതാക്കള്‍ക്കായി ലോകത്തിലെ സുന്ദരമായ സ്ഥലങ്ങള്‍

വെബ് ഡെസ്ക്

പ്രണയിതാക്കള്‍ കണ്ടിരിക്കേണ്ട ലോകത്തിലെ മനോഹരമായ സ്ഥലങ്ങള്‍

സാൻ്റോർണിനി,ഇറ്റലി

ഗ്രീസിലെ അതിമനോഹരമായ ദ്വീപുകളിലൊന്നാണ് സാൻ്റോർണിനി. ബീച്ചുകളും ദ്വീപുകളും കൊണ്ട് വ്യത്യസ്തമായ ഇവിടെ രുചികരമായ ഭക്ഷണങ്ങളും ലഭ്യമാകും

സീഷെല്‍സ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകളടങ്ങുന്ന ദ്വീപസമൂഹമാണ് സീഷെല്‍സ്. ബീച്ചുകള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. കാടുകളും തെളിഞ്ഞ ജലശായങ്ങളും നിറഞ്ഞ പ്രദേശമാണിത്.

കരീബീയന്‍ ദ്വീപുകൾ

പ്രണയിതാക്കളുടെ ഏറ്റവും പ്രീയപ്പെട്ട ഒരു സ്ഥലമാണ് കരീബിയന്‍ ദ്വീപുകള്‍. ബാര്‍ബഡോസിലെ ബീച്ചുകള്‍ മുതല്‍ ജമൈക്കയിലെ സമൃദ്ധമായ കാടുകള്‍ വരെ ടൂറിസ്റ്റുകളുടെ സ്വപ്നഭൂമികയാണിവിടം

പാരീസ്, ഫ്രാന്‍സ്

'ദ സിറ്റി ഓഫ് ലവ് ' എന്നറിയിപ്പെടുന്ന പാരീസ് ഫാഷൻ്റെ തലസ്ഥാനം കൂടിയാണ്. ഈഫല്‍ ടവര്‍ മുതല്‍ ചാംപ്‌സ് എലിസിസ് വരെയുളള പ്രദേശം എക്കാലത്തും പ്രണയിതാക്കള്‍ക്ക് പ്രിയപ്പെട്ടതാണ്.

ലേക്ക് കോമോ, ഇറ്റലി

വടക്കന്‍ ഇറ്റലിയിലെ അതിമനോഹരമായ തടകമാണ് കോമോ തടാകം. ഗ്രാമാന്തരീക്ഷത്തിലുളള ഈ പ്രദേശം വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിക്കുന്നു

ബാലി, ഇന്തോനേഷ്യ

വനാന്തരീക്ഷവും കടല്‍ തീരങ്ങളുമുളള പ്രദേശമാണിത്. ദമ്പതികള്‍ക്കായി വിനോദത്തിനായി നിരവധി വാട്ടര്‍ ഗയിമുകളും ഇവിടെയുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ്

മഞ്ഞുമലകളും പൂമരങ്ങളും തടാകങ്ങളും നിറഞ്ഞ സ്വപ്നഭൂമികയാണ് സ്വിറ്റ്സർലൻഡ്.ആൽപ്സ് മരങ്ങൾ നിറഞ്ഞമനോഹരമായ രാജ്യം.ഒരു സ്വിറ്റ്സർലൻഡ് യാത്ര സ്വപ്നം കാണാത്ത ഒരു സഞ്ചാരിയും ഉണ്ടാകില്ല ലോകത്ത്.

ഹവായ് ദ്വീപ്

ദമ്പതികളെ ആകര്‍ഷിക്കുന്ന മനോഹരമായ ബീച്ചുകള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് ഹവായ്.

വെനീസ്, ഇറ്റലി

വടക്കന്‍ ഇറ്റലിയിലെ നഗരമാണ് വെനീസ്. കനാലുകളാണ് വെനീസിൻ്റെ ജീവനാഡികൾ.ഒപ്പം വാസ്തു ശില്‍പങ്ങളുടെ മനോഹാരിതയും കൂടിച്ചേരുമ്പോൾ പ്രണയികൾക്കിവിടം സ്വർഗമാകും.