അനിമെകൾ ഇഷ്ടമുള്ളവരാണോ! നിങ്ങൾക്ക് സന്ദർശിക്കാൻ കിടിലൻ സ്ഥലങ്ങൾ ഇതാ

വെബ് ഡെസ്ക്

അനിമെകൾ ഇഷ്ടമുള്ള ഒരുപാട് നമുക്കിടയിലുണ്ട്. ജാപ്പനീസ് ഗെയിമുകൾ, അനിമേഷൻ എന്നിവ ഉൾകൊള്ളുന്ന ഓടാകു സംസ്കാരം ലോകത്താകമാനം വലിയ തരംഗം തീർക്കുന്നുണ്ട്.

അനിമെകളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലം ജപ്പാനാണ്. അതിനാൽ നിങ്ങൾക്ക് അനിമെകൾ ഇഷ്ടമാണെങ്കിൽ സന്ദർശിക്കാൻ ഏറ്റവും മികച്ച രാജ്യം ജപ്പാൻ തന്നെയാണ്.

ഒരോ അനിമെ പ്രേമികയും ജപ്പാനിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ ഇവയാണ്

അകിഹബാര

ആനിമേഷൻ പ്രേമികൾക്കുള്ള സ്വപ്ന തുല്യമായ ഷോപ്പിങ് ഏരിയയാണ് അകിഹബാര. രാത്രിയിൽ ഇവിടെ സന്ദർശിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രിയപ്പെട്ട അനിമേഷൻ ഉത്പന്നങ്ങൾക്കായി ഇവിടെ ഷോപ്പിങ് നടത്താം. എണ്ണമറ്റ കടകൾക്ക് പുറമെ വൻ കെട്ടിടങ്ങളും ഭക്ഷണശാലകളും ഇവിടെ കാണാം

നാകാനോ ബ്രോഡ് വേ

ടോക്കിയോയിൽ ഈ സ്ഥലം മംഗ, ആനിമേഷൻ പ്രേമികളുടെ പറുദീസയാണ്. റിട്രോ അനിമേഷൻ വീഡിയോ ഗെയിമുകൾ, മംഗ, പ്രതിമകളും ഡിവിഡികളും അതുമായി ബന്ധപ്പെട്ട നിരവധി ഉത്പന്നങ്ങളും ഇവിടെ കണ്ടെത്താനാകും. ഓരോ ആനിമേഷൻ പ്രേമിയും സന്ദർശിക്കേണ്ട നൂറിലധികം സ്റ്റോറുകൾ നാകാനോ ബ്രോഡ് വേയിലുണ്ട്

ഗിബ്ലി

ടോട്ടോറോ ടൗണിലെ ഗിബ്ലി മ്യൂസിയം സന്ദർശിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്. ജാപ്പനീസ് അനിമേഷന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥലമാണ് ഇത്. നിങ്ങൾക്കിവിടെ ഒറിജിനൽ ഷോർട്ട് മൂവികൾ കാണാനും ലൈബ്രറി സന്ദർശിക്കാനും ആർട്ട് ശേഖരം കാണാനും സാധിക്കും

പോക്കിമോൻ സെന്റർ

ടോക്കിയോയിലെ പ്രധാന ഗവേഷണങ്ങളിൽ ഒന്നാണ് പോക്കിമോൻ സെന്റർ. എക്കാലത്തെയും ജനപ്രിയമായ അനിമേഷനുകൾ ഒന്ന് ഈ സ്ഥലം ഫീച്ചർ ചെയ്യുന്നു. പോക്കിമോൻ പ്ലഷുകൾ, കളിപ്പാട്ടുകൾ, സ്റ്റേഷനറികൾ എന്നിവ നിങ്ങൾക്ക് ഇവിടെ ഷോപ്പിങ് നടത്താം

ഷിബുയാ സ്‌ക്രമ്പിൾ ക്രോസിങ്

ടോക്കിയോയിലെ ശ്രദ്ധേയമായ സ്ഥലമാണ് ഷിബുയാ സ്‌ക്രമ്പിൾ ക്രോസിങ്. നിരവധി അനിമേഷനുകൾ ഈ സ്ഥലം ഫീച്ചർ ചെയ്യുന്നുണ്ട്.