ദേശീയ വിനോദസഞ്ചാര ദിനം: മഞ്ഞുകാലത്ത് പോകാൻ പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങൾ പരിചയപ്പെടാം

വെബ് ഡെസ്ക്

മഞ്ഞുകാലം ആസ്വദിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഒരു യാത്ര. തണുത്ത കാലാവസ്ഥയിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല

ഇന്ന് ദേശിയ വിനോദസഞ്ചാരദിനമാണ്. ഈ വേളയിൽ മഞ്ഞുകാലത്ത് ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

ഗാങ്ടോക്ക്, സിക്കിം

സിക്കിം സംസ്ഥാനത്തിലെ ഈ നഗരത്തിൽ ചരിത്രപരമായ ആശ്രമങ്ങളും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതശിഖരമായ കാഞ്ചൻജംഗയും

ഡാർജീലിങ്, വെസ്റ്റ് ബംഗാൾ

പശ്ചിമ ബംഗാളിലെ ഈ ഹിൽ സ്റ്റേഷൻ റോപ്പ് വേയ്ക്കും തേയിലത്തോട്ടങ്ങൾക്കും ലോകപ്രശസ്തമാണ്

മസൂറി, ഉത്തരാഖണ്ഡ്

മനുഷ്യനിർമിത വെള്ളച്ചാട്ടങ്ങൾക്കും പ്രകൃതിരമണീയ ട്രെക്ക് റൂട്ടുകൾക്കും പേരുകേട്ട നഗരം

ഗുൽമർഗ്, കാശ്മീർ

കശ്മീരിലെ ഹിൽ സ്റ്റേഷൻ. മഞ്ഞുമൂടിയ മലനിരകൾക്കും ഗൊണ്ടോളകൾക്കും സീയിങ് റൂട്ടുകൾക്കും പേരുകേട്ടതാണ്

മൂന്നാർ, കേരളം

തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട കേരളത്തിലെ ഹിൽ സ്റ്റേഷൻ

ലഡാക്ക്

പ്രസിദ്ധമായ പാംഗോങ് തടാകം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം

ഔലി, ഉത്തരാഖണ്ഡ്

ഹിമാലയത്തിന്റെ ഗേറ്റ്‌വേയിൽ നിന്ന് 6.6 കിലോമീറ്റർ അകലെയാണ് ഉത്തരാഖണ്ഡിലെ ഈ മഞ്ഞുമൂടിയ ഹിൽ സ്റ്റേഷൻ, റോപ്‌വേയ്ക്കും സ്കീ റിസോർട്ടുകൾക്കും പേരുകേട്ടതാണ്

നൈനിറ്റാൾ, ഉത്തരാഖണ്ഡ്
കടുവകൾ ഉൾപ്പടെയുള്ള വന്യജീവികൾക്ക് പേരുകേട്ട ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ ആസ്ഥാനമാണ് ഈ നഗരം

മൽഷെജ് ഘട്ട്, മഹാരാഷ്ട്ര
മനോഹരമായ വെള്ളച്ചാട്ടങ്ങൾക്കും ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങൾക്കും പേരുകേട്ട സ്ഥലം

ഗോകർണാ, കർണാടക

തീർഥാടന നഗരം. ബീച്ചുകൾക്കും മഹാബലേശ്വര ക്ഷേത്രത്തിനും പേരുകേട്ടതാണ്