ഊട്ടി- കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ്; അപേക്ഷ എങ്ങനെ?

വെബ് ഡെസ്ക്

ഊട്ടി- കൊടൈക്കനാല്‍ പ്രവേശനത്തിന് ഇനി ഇ-പാസ് നിര്‍ബന്ധം

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. മേയ് 10 മുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുന്‍നിര്‍ത്തിയാണ് നടപടി

serviceonline.gov.in/tamilnadu, അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്സൈറ്റുകള്‍വഴി ഇ-പാസിന് അപേക്ഷിക്കാം.

അപേക്ഷിക്കുന്ന ആളുടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലുമൊന്നും വാഹനത്തിന്‌റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്ര ദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് നല്‍കേണ്ടത്

ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്കു മാത്രമേ പാസ് അനുവദിക്കൂ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലും അധികം വാഹനങ്ങളാണ് സര്‍വിസ് നടത്തുന്നതെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു

ടൂറിസ്റ്റ് സീസണുകളില്‍ പ്രതിദിനം ശരാശരി 11,509 കാറുകള്‍, 1,341 വാനുകള്‍, 637 ബസുകള്‍, 6524 ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് നീലഗിരിയിലെത്തുന്നത്

ഈ സാഹചര്യത്തത്തില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം