ലോക പൈതൃക വാരം 2023; ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

വെബ് ഡെസ്ക്

എല്ലാ വർഷവും നവംബർ 19 മുതൽ 25 വരെയാണ് ലോക പൈതൃക വാരമായി ആചരിക്കുന്നത്

ലോകമെമ്പാടും നമ്മുടെ പൂർവികർ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങൾ, ഇവയുടെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുവാനും അവയുടെ സംരക്ഷണത്തിനും വേണ്ടിയാണ് ലോക പൈതൃക വാരം എല്ലാ വർഷവും ആഘോഷിക്കുന്നത്

പൈതൃക വാരത്തോടനുബന്ധിച്ച്‌ ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൾ ഇടം പിടിച്ച കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം

ബോധ് ഗയ - ബീഹാർ

ഇന്ത്യയിൽ ബുദ്ധമതത്തിന് ഏറ്റവും അധികം വളർച്ചയുണ്ടായ ബീഹാറിലാണ് ബുദ്ധമത തീർത്ഥാടന കേന്ദ്രമായ ബോധ് ഗയ സ്ഥിതി ചെയ്യുന്നത്. ബുദ്ധൻ ജ്ഞാനോദയം നേടിയ സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്

ഹംപി - കര്‍ണ്ണാടക

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നായ വിജയനഗര സാമ്രാജ്യം. ഒട്ടനവധി ക്ഷേത്രങ്ങളും ശിൽപങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി

താജ് മഹൽ - ആഗ്ര

ലോകത്തിലെ ഏഴ് അത്ഭുദങ്ങളിൽ ഒന്നാണ് താജ് മഹൽ. മുഗൾ ഭരണകാലത്തെ വാസ്തുവിദ്യയുടെ അലങ്കാരമായാണ് താജ് മഹലിനെ കണക്കാക്കുന്നത്

എലിഫന്റ ഗുഹകൾ - മഹാരാഷ്ട്ര

മഹാരാഷ്​ട്രയിലെ മുംബൈയിൽ നിന്ന്​ 10 കിലോമീറ്റർ അകലെ ഖരപുരി ദ്വീപിലാണ് ഗുഹ സ്​ഥിതി ചെയ്യുന്നത്​. ദ്വീപിൽ വലുതും ചെറുതുമായ ഏഴ്​ ഗുഹാക്ഷേത്രങ്ങളുണ്ട്​. ഹിന്ദു വിശ്വാസ പ്രകാരമുള്ള ശിവക്ഷേത്രമാണിവ​. അഞ്ച്​, ആറ്​ നൂറ്റാണ്ടുകളിലെ കൊത്തു പണികളാണ് ഈ ഗുഹാക്ഷേത്രങ്ങളിലു​ള്ളത്