ഡിസംബറില്‍ കാണാം ഈ മനോഹര സ്ഥലങ്ങള്‍

വെബ് ഡെസ്ക്

വര്‍ഷാവസാനമെന്ന നിലയിലും ശൈത്യകാലമെന്ന നിലയിലും ഡിസംബര്‍ പ്രത്യകതയുള്ള മാസമാണ്. നിരവധി യാത്രകള്‍ നടത്താനും ഡിസംബര്‍ നല്ലൊരു മാസമാണ്

ഡിസംബറില്‍ ഒറ്റയ്ക്കും കുടുംബത്തോടും സുഹൃത്തുക്കള്‍ക്കൊപ്പവുമെല്ലാം യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം

ക്രാബി

തായ്‌ലന്‍ഡില്‍ സ്ഥിതി ഉഷ്ണമേഖലാ പറുദീസയാണ് ക്രാബി

കേപ് ടൗണ്‍

ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള നഗരമാണ് കേപ് ടൗണ്‍. ഡിസംബറില്‍ ടേബിള്‍ മൗണ്ടനിലേക്ക് കാല്‍നടയാത്ര നടത്താം. റോബന്‍ ദ്വീപും സന്ദര്‍ശിക്കാം

ചിലി

കവികളുടെ നാട് എന്നറിയപ്പെടുന്ന ചിലി ഡിസംബര്‍ മാസത്തില്‍ മനോഹരമായ അവധിക്കാലം പ്രദാനം ചെയ്യുന്നു. ട്രക്കിംഗ്, റാഫ്റ്റിംഗ്, സാന്‍ഡ്‌ബോര്‍ഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കാം

മെക്‌സിക്കോ

വിനോദസഞ്ചാരികള്‍ക്ക് അനുയോജ്യമായ വിദേശ അവധിക്കാലമാണ് മെക്‌സിക്കോ വാഗ്ദാനം ചെയ്യുന്നത്. യുകാറ്റന്‍ പെനിന്‍സുലയിലെ ബീച്ചുകള്‍ സന്ദര്‍ശിച്ച് ടാക്കോസ്, ട്‌ളാക്കോയോസ്, ടാമല്‍സ് എന്നിവ ആസ്വദിക്കാനും കഴിയും

കോസ്റ്റാറിക്ക

മധ്യ അമേരിക്കയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോസ്റ്റാറിക്ക. പ്രകൃതിരമണീയമായ കോസ്റ്റാറിക്ക അവധിക്കാലം ആസൂത്രണം ചെയ്യാന്‍ പറ്റിയ അന്തരീക്ഷം പ്രദാനം ചെയ്യുന്നു

ഗ്രീസ്

മനം നിറയ്ക്കുന്ന കാഴ്ചകളാണ് ഗ്രീസ് ഒരുക്കിയിരിക്കുന്നത്. ഗ്രീസിലെത്തിയാല്‍ മൈക്കോനോസ്, ഏഥന്‍സ്, സാന്റോറിനി, റോഡ്‌സ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം