'മാന്ത്രികകാഴ്ച'; നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാൻ സാധിക്കുന്ന രാജ്യങ്ങൾ

വെബ് ഡെസ്ക്

ഭൂമിയിലെ പ്രതിഭാസങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി. ആറോറയെന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. ഇരുട്ടിൽ മനോഹരമാകുന്ന പല നിറത്തിലുള്ള ആ മാന്ത്രിക്കാഴ്ച ഒരു വട്ടമെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും

ചില പ്രതേക സ്ഥലങ്ങളിൽ മാത്രമേ ഈ നോര്‍ത്തേണ്‍ ലൈറ്റ്സ് പ്രതിഭാസം ദൃശ്യമാകുകയുള്ളൂ. ധ്രുവദീപ്തി പ്രകടമാകുന്ന സ്ഥലമാണ് ഏതൊക്കെയാണെന്ന് നോക്കാം

നോർവേ

നോര്‍വേയിലെ ട്രോംസോ നഗരത്തിലാണ് ഈ പ്രതിഭാസം നന്നായി വീക്ഷിക്കാനാകുന്നത്

സ്വീഡൻ

മഞ്ഞുമൂടിയ പർവതങ്ങളും ക്രിസ്റ്റൽ ക്ലിയർ തടാകങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഭൂപ്രകൃതിയാണ് സ്വീഡനുള്ളത്. സ്വീഡിഷ് ലാപ്ലാൻഡിലാണ് സാധാരണയായി നോര്‍ത്തേണ്‍ ലൈറ്റ്സ് പ്രകടമാവുക

ഫിൻലൻഡ്‌

ആർട്ടിക് സിർക്കിളിന് വടക്ക് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഫിൻലൻഡ്‌. ലുവോസ്റ്റോ, റൊവാനിമി, ഇവാലോ, ലെവി, കെമി എന്നിങ്ങനെ പേര് നൽകിയിട്ടുള്ള ധ്രുവദീപ്തികളും ഇവിടെ പ്രകടമാണ്

സ്കോട്ട്ലൻഡ്

സ്കോട്ട്ലൻഡിൽ സതർലൻഡ്, ഷെറ്റ്ലൻഡ്, മൊറേഷയർ, കെയുൻഗോമ്സ്, ഐൽ ഓഫ് ലൂയിസ്, ഐൽ ഓഫ് ഹാരിസ് എന്നീ സ്ഥലങ്ങളിലാണ് ധ്രുവദീപ്തി വീക്ഷിക്കാനാകുക

ഗ്രീൻലൻഡ്

വ്യസ്ത്യസ്ത നിറങ്ങളിലുള്ള ധ്രുവദീപ്തി മഹോഹരമായി വ്യക്തമാകുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻലൻഡ്. ഗ്രീൻലൻഡിലെ ഇലുലിസാറ്റ്, ഡിസ്കോബേ, നൂക്ക് എന്നീ സ്ഥലങ്ങളിലാണ് ധ്രുവദീപ്തി പ്രത്യക്ഷമാകുക