ഹണി മൂൺ: ചില റൊമാന്റിക് ഡെസ്റ്റിനേഷനുകൾ ഇതാ

വെബ് ഡെസ്ക്

ഗോവ: ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ ഹണിമൂൺ സ്പോട്ടുകളിൽ ഒന്നാണ് ഗോവ. മഴക്കാലത്തെ അതിശയകരമായ അനുഭവങ്ങൾക്കായി ഗോവയിലേക്ക് യാത്ര തിരിക്കാം

ഗാങ്ടോക്ക്: സിക്കിമിലെ ഗാങ്ടോക്ക് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ജൂലൈ. മൂടൽമഞ്ഞ് കൊണ്ട് മൂടിയ പർവതങ്ങളും തണുത്ത അന്തരീക്ഷവും യാത്രയെ കൂടുതൽ മനോഹരമാക്കുന്നു

മഹാബലേശ്വർ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സന്ദർശിക്കാൻ പറ്റുന്ന മനോഹരമായ ഹണിമൂൺ ലൊക്കേഷനുകളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വർ. പശ്ചിമഘട്ടത്തിന്റെ സമൃദ്ധി നിങ്ങൾക്കായി അവിടെ കാത്തിരിക്കുന്നു

ഷിംല: മഞ്ഞുമൂടിയ മലനിരകളും തണുപ്പും ഷിംലയുടെ പ്രത്യേകതയാണ്. ജൂലൈ മാസമാണ് സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം

ഡാർജിലിങ്: സൂര്യോദയ കാഴ്ചകളാണ് ഡാർജിലിങ്ങിന്റെ മനോഹാരിത. നവദമ്പതികൾക്കു നിസംശയം ഹണിമൂണിനായി ഡാർജിലിങ് തിരഞ്ഞെടുക്കാം

മസൂറി: കോടമഞ്ഞ് മൂടിയ പർവതങ്ങളും തണുത്ത കാറ്റും മൺസൂൺ മഴയും മസൂറിയെ അതീവ സുന്ദരിയാക്കുന്നു. മസൂരിയെ സൗന്ദര്യം നിങ്ങളുടെ യാത്രയെ കൂടുതൽ ഭംഗിയുള്ളതാക്കും

ജയ്‌പുർ: ഹണിമൂൺ ആഘോഷിക്കാൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിൽ ഒന്നാണ് ജയ്‌പുർ. രാജകീയ നഗരമായ ജയ്‌പുർ മൺസൂണിൽ അത്ഭുത ദൃശ്യങ്ങൾ കൊണ്ട് നിറയും

ഊട്ടി: മൺസൂണിലെ ഊട്ടി നിങ്ങളെ നിരാശപ്പെടുത്തില്ല. തണുത്ത കാലാവസ്ഥയും മൂടൽ മഞ്ഞ് നിറഞ്ഞ കുന്നുകളും നിങ്ങളെ ഊട്ടിയിൽ കാത്തിരിക്കുന്നു