ഇന്ത്യയിലെ മനോഹരമായ ആറ് മുഗള്‍ സ്മാരകങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയുടെ വാസ്തുവിദ്യയില്‍ അവിസ്മരണീയമായ സംഭാവനകളാണ് മുഗള്‍ രാജവംശം നല്‍കിയിട്ടുള്ളത്

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണ് ഇന്ത്യയിലെ മുഗള്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ആറ് മുഗള്‍ സ്മാരകങ്ങള്‍ അറിയാം

താജ്‌മഹല്‍, ആഗ്ര

ലോകത്തിന്‌റെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്‌റെ പത്‌നി മുംതാസിന്‌റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്

ചെങ്കോട്ട, ഡല്‍ഹി

17-ാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി മുഗള്‍ രാജാക്കന്‍മാരുടെ പ്രാഥമിക വസതിയായി നിര്‍മിച്ച ചെങ്കോട്ട യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്

ഹുമയൂണിന്‌റെ ശവകുടീരം

16-ാം നൂറ്റാണ്ടിന്‌റെ മധ്യത്തില്‍ പേര്‍ഷ്യന്‍- ഇന്ത്യന്‍ വാസ്തുവിദ്യ ശൈലി സമന്വയിപ്പിച്ച് നിര്‍മിച്ചതാണ് ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ അന്ത്യവിശ്രമ സ്ഥലം

ഫത്തേപൂര്‍ സിക്രി, ഉത്തര്‍പ്രദേശ്

16-ാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തിയാണ് ഫത്തേപൂര്‍ സിക്രി നിര്‍മിച്ചത്

ആഗ്ര കോട്ട, ആഗ്ര

തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റുന്നതുവരെ മുഗള്‍ ചക്രവര്‍ത്തിമാരുടെ പ്രധാന വസതിയായിരുന്നു ചുവന്ന മണല്‍ക്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ആഗ്ര കോട്ട

ഷാലിമാര്‍ ബാഗ്, ശ്രീനഗര്‍

17-ാം നൂറ്റാണ്ടില്‍ ജഹാംഗീര്‍ ചക്രവര്‍ത്തി നിര്‍മിച്ച ഷാലിമാര്‍ ബാഗ് കാശ്മീരിലെ അതിശയിപ്പിക്കുന്ന മുഗള്‍ ഉദ്യാനമാണ്. പുല്‍ത്തകിടികള്‍, ക്‌സ്‌കേഡിങ് ഫൗണ്ടനുകള്‍, അലങ്കരിച്ച പവലിയനുകള്‍ എന്നിവ ആകര്‍ഷണമാണ്