ഭേൽ പുരി മുതല്‍ കത്തി റോൾ വരെ, സ്വാദിഷ്ടം സ്ട്രീറ്റ് ഫുഡുകൾ

വെബ് ഡെസ്ക്

പുതിയ സ്ഥലങ്ങളും കാഴ്ചകളും തേടി പലയിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധിക പേരും. യാത്രകളിൽ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡുകൾ. ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ ഒരു സവിശേഷത കൂടിയാണത്.

ഇന്ത്യയിലെ നാടുകളെ പോലെ പോലെ തന്നെ ഭക്ഷണവും വൈവിധ്യമുള്ളതാണ്. ഉദാഹരണത്തിന്, മുംബൈ വട പാവിനും ഡൽഹി സമൂസയ്ക്കും കൊൽക്കത്ത കത്തി റോളിനും പേരുകേട്ടതാണ്.

ഇങ്ങനെ ഓരോ നഗരത്തിലെയും പ്രത്യേക ഭക്ഷണങ്ങൾ ആസ്വദിക്കാതെ നമ്മുടെ യാത്രകൾ പൂർത്തിയാകില്ല. മികച്ച സ്ട്രീറ്റ് ഫുഡുകൾ പരീക്ഷിക്കാവുന്ന ചില സ്ഥലങ്ങൾ ഇതാ

ഡൽഹിയിൽ നമുക്ക് കഴിക്കാവുന്ന പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചാട്ട്. അൽപ്പം എരുവും പുളിയുമുള്ള രുചിയാണ് ചാട്ടിന്. ഡൽഹിയിലെ സ്ട്രീറ്റ് ഫുഡുകളിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ് ചാട്ട്.

രാം ലഡ്ഡൂ: ഡൽഹിയിൽ മാത്രം കാണപ്പെടുന്ന ഒരു ക്ലാസിക് സ്ട്രീറ്റ് ഫുഡാണ് രാം ലഡ്ഡൂ. ഇത് നമ്മൾ കഴിച്ചിട്ടുള്ള മറ്റ് ലഡുകളിൽ നിന്ന് വ്യത്യസ്തമാണ്. എരിവുള്ള പച്ച ചട്നിയോടൊപ്പമാണ് രാം ലഡ്ഡു കഴിക്കുക.

സമൂസ: ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് സമൂസ. ഡൽഹിയിലെ സമൂസ അതിനോടുള്ള പ്രിയം വർധിപ്പിക്കുന്നതാണ്. നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് കൂടിയാണ് സമൂസ.

മുംബൈ നഗരത്തിലെത്തിയാൽ ബോംബെ സാൻഡ്‌വിച്ച് തീർച്ചയായും കഴിച്ചിരിക്കണം. വെള്ളരിക്ക, ഉള്ളി, തക്കാളി, ചീസ് , ബ്രഡ് , പച്ച ചട്ണി എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.

ഭേൽ പുരി : മുംബൈയിലെ മറ്റൊരു ജനപ്രിയ ലഘുഭക്ഷണമാണ് ഭേൽ പുരി. പഫ്ഡ് റൈസ്, ഉള്ളി, മസാലകൾ, ചട്ണികൾ, ക്രഞ്ചി മാത്രി എന്നിവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.

വട പാവ് : സോഫ്റ്റ് ആയ ബണ്ണുകളിൽ മസാലകൾ നിറഞ്ഞ ക്രിസ്പി ആലു ബോണ്ട കൊണ്ട് നിറച്ച, കടല ചട്ണി കൂട്ടി കഴിക്കാവുന്ന വട പാവിന് ആരാധകർ ഏറെയാണ്.

കൊൽക്കത്തയുടെ പ്രിയപ്പെട്ട ലഘുഭക്ഷണം ആണ് ഝൽമുറി. പച്ചമുളക്, ഉള്ളി, വെള്ളരി, തക്കാളി എന്നിവയുമായി ഈ പഫ്ഡ് റൈസ് കൂട്ടിച്ചേർത്തതാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ചാട്ട് മസാലയും കടുകെണ്ണയും ചേർത്ത പ്രത്യേക മസാല മിശ്രിതവും ഝൽമുറിയിൽ ഉൾപ്പെടുന്നു.

കത്തി റോൾ : അത്താഴമായോ അത്താഴത്തിന് ശേഷമുള്ള ലഘുഭക്ഷണമായോ ഉണ്ടാക്കാവുന്ന രുചികരവും ആരോഗ്യകരവുമായ ഒരു ഭക്ഷണമാണ് കത്തി റോൾ. പാകം ചെയ്ത മട്ടൺ, മുട്ട എന്നിവ ചപ്പാത്തിയിൽ റോൾ ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.

ചെന്നൈ നഗരത്തിൽ മുറുക്ക് സാൻഡ്‌വിച്ച് ഒരു പ്രധാന ലഘുഭക്ഷണമാണ് മുറുക്ക് സാൻഡ്‌വിച്ച്. ബ്രെഡ് സ്‌ലൈസുകൾക്ക് പകരം മുറുക്കുകൾ ഉപയോഗിച്ചാണ് ബോംബെ ശൈലിയിലുള്ള സാൻഡ്‌വിച്ച് ഉണ്ടാക്കുന്നത്.

ചിക്കൻ 65 : ചിക്കൻ 65 തമിഴ്‌നാട്ടിൽ നമ്മൾ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഭക്ഷണമാണ്. സ്വാദുള്ള മസാലകൾ ചേർത്ത് വറുത്തെടുക്കുന്ന ചിക്കന്റെ പ്രത്യേക രുചിയാണ് സവിശേഷത.