യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യാത്ര സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടുന്നവരാകും ഭൂരിഭാഗം ആളുകളും. ടെക്നോളജിയും സംവിധാനങ്ങളും ദിനം പ്രതി വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തട്ടിപ്പുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്

യാത്ര പോകുമ്പോൾ, പ്രതേകിച്ച് മറ്റ് രാജ്യങ്ങളിലേക്കാണ് യാത്രയെങ്കിൽ പറ്റിക്കപ്പെടാനും കബളിപ്പിക്കപ്പെടാനുമുള്ള സാധ്യതകൾ കൂടുതലാണ്. പരിചയമില്ലാത്ത ആളുകളും ചുറ്റുപാടും പറ്റിക്കപെടുന്നതിനുള്ള സാധ്യതൾ കൂട്ടുന്ന ഘടകമാണ്

അല്പം ജാഗ്രതയും മുൻകരുതലുമുണ്ടെങ്കിൽ യാത്രയിലെ സുരക്ഷാ വെല്ലുവിളികളെ മറികടക്കാനാകും, യാത്ര സുരക്ഷിതമാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

എങ്ങോട്ടേക്കാനോ യാത്ര പോകുന്നത് ആ സ്ഥലത്തെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും പരമാവധി അറിഞ്ഞുവെക്കുന്നതാണ് ഉത്തമം. താമസിക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് എപ്പോഴും നല്ലത്

യാത്ര പോകുന്ന രാജ്യങ്ങളുടെ സർക്കാർ വെബ്സൈറ്റുകളും അത്യാവിശ്യത്തെ ബന്ധപ്പെടേണ്ട നമ്പറുകളും കുറിച്ചു വെക്കണം. യാത്രയ്ക്കിടെ ഒരു അടിയന്തര സാഹചര്യം വന്നാല്‍ ആരെ ബന്ധപ്പെടണമെന്ന വ്യക്തമായ ധാരണയോടെ വേണം യാത്ര തുടങ്ങാൻ

മിനി ലോക്ക്

യാത്രയിൽ പല സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോഴും ബാഗുകളും ലഗേജും സുരക്ഷിതമായി വെക്കാൻ മിനി ലോക്കുകൾ സഹായകമാകും

കൂടുതൽ പണം കൈയിൽ കരുതേണ്ടതില്ല

യാത്രയിൽ കഴിവതും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക. വലിയ തുക കൈയിൽ വെക്കുന്നതിനേക്കാൾ നല്ലതാണ് ആവശ്യത്തിന് എടിഎം വഴി പണമെടുക്കുകയോ ചെറിയ തുക കൈയിൽ കരുതുകയോ ആവാം

കഴിവതും പണമിടപാടുകളിൽ സൗജന്യ പബ്ലിക് വൈ ഫൈ ഉപയോഗിക്കാതിരിക്കുക. ഇത്തരം അവസരങ്ങളിൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യകൾ കൂടുതലാണ്

യാത്രക്കിടെ പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ കൈയിൽ കരുതുന്നതാണ് നല്ലത്. അടിയന്തര ആവിശ്യത്തിന് ഇവ ഉപകാരപ്പെടും