ലോകത്തിലെ അത്ഭുതകരമായ വന്യജീവി സങ്കേതങ്ങള്‍ പരിചയപ്പെട്ടാലോ

വെബ് ഡെസ്ക്

വന്യജീവി സങ്കേതങ്ങള്‍ അത്ഭുതകരവും കൗതുകകരവുമായ അനുഭവങ്ങള്‍ നല്‍കുന്നു

ലോകമെമ്പാടുമുള്ള ചില അത്ഭുതകരമായ വന്യജീവി സഫാരികള്‍ പരിചയപ്പെട്ടാലോ

മസായ് മാര നാഷണല്‍ റിസര്‍വ്

മസായ് മാര നാഷണല്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത് കെനിയയിലാണ്. ഈ സ്ഥലം മസായ് ഗോത്രത്തിന്റെ ആവാസ കേന്ദ്രമാണ്. സീബ്ര, ചീറ്റ, ആഫ്രിക്കന്‍ കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങള്‍ കൂടുതലായും കാണപ്പെടുന്ന വന്യജീവി സങ്കേതങ്ങളാണിത്

രണ്‍തംബോര്‍ നാഷണല്‍ പാര്‍ക്ക്

ഇന്ത്യയിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കടുവകള്‍, പുള്ളിപ്പുലികള്‍, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളെ ഉള്‍ക്കൊള്ളുന്ന വന്യജീവികളാല്‍ സമ്പന്നമാണ് ഈ ദേശീയോദ്യാനം

©Theo Allofs

ഓങ്കാവ പാര്‍ക്ക്

നമീബിയയില്‍ സ്ഥിതി ചെയ്യുന്ന ഓങ്കാവ പാര്‍ക്കില്‍ മാനുകള്‍, സിംഹങ്ങള്‍, കടുവകള്‍ തുടങ്ങിയ മൃഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മരുഭൂമിയിലൂടെയുള്ള ജീപ്പ് യാത്രയും നിങ്ങള്‍ക്ക് ഓങ്കാവയില്‍ നിന്ന് അനുഭവിക്കാം

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ കാണപ്പെടുന്നു. സിംഹം, പുള്ളിപ്പുലി, ആഫ്രിക്കന്‍ ആന, കാണ്ടാമൃഗം, കേപ്പ് എരുമ തുടങ്ങിയ മൃഗങ്ങളെ കാണാനുള്ള അവസരവും നമുക്ക് ഇവിടെ നിന്നും ലഭിക്കുന്നു

പന്തനാല്‍

ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന ഈ ഉഷ്ണ മേഖലാ തണ്ണീര്‍ത്തടം മുതലകള്‍, ജാഗ്വറുകള്‍, ടാപ്പിറുകള്‍, ഭീമന്‍ ആന്റീറ്ററുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളാണ്. പന്തനാല്‍ പര്യവേഷണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം ജീപ്പ് യാത്രയോ, വള്ളത്തിലൂടെയുള്ള യാത്രയോ ആണ്