ഫെബ്രുവരിയിൽ യാത്രക്കൊരുങ്ങുകയാണോ? അനുയോജ്യമായ ചില സ്ഥലങ്ങൾ

വെബ് ഡെസ്ക്

പൊതുവെ സുഖകരമായ കാലാവസ്ഥയാണ് ഫെബ്രുവരിയിൽ. അതിനാൽ യാത്ര ചെയ്യാൻ പറ്റിയ സമയം കൂടിയാണ്

ഫെബ്രുവരിയിൽ ഒരു യാത്ര പോകാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, അതിന് പറ്റിയ ചില ഡെസ്റ്റിനേഷനുകൾ ഇതാ

കൊൽക്കത്ത, പശ്ചിമ ബംഗാൾ

ഫെബ്രുവരി മാസത്തിൽ കൊൽക്കത്തയിലെ കാലാവസ്ഥ യാത്രയ്ക്ക്‌ ചേർന്നതാണ്. സന്ദർശകർക്ക് നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പര്യവേഷണം ചെയ്യാം

ജയ്സാൽമീർ , രാജസ്ഥാൻ

രാജസ്ഥാനിലെ സുവർണ നഗരമായ ജയ്സാൽമീർ മണൽ തിട്ടകൾക്കും കോട്ടകൾക്കും പേരുകേട്ടതാണ്. ഫെബ്രുവരി ജയ്സാൽമീർ സന്ദർശിക്കാനുള്ള മികച്ച സമയമാണ്.

വാരാണസി, ഉത്തർപ്രദേശ്

ഫെബ്രുവരി മാസത്തിൽ വാരാണസിയിലെ കാലാവസ്ഥ താരതമ്യേന സുഖകരമാണ്‌. ബോട്ട് സവാരികളും വാരാണസിയുടെ ഭംഗിയും ആസ്വദിക്കാൻ ഇത് മികച്ച സമയമാണ്.

ആൻഡമാൻ ദ്വീപുകൾ

ചൂട് അധികമില്ലാത്ത താപനില, തെളിഞ്ഞ ആകാശം, അതിശയകരമായ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, വൈവിധ്യമാർന്ന സമുദ്രജീവികൾ തുടങ്ങി ആൻഡമാൻ ദ്വീപുകളുടെ ഭംഗി ആസ്വദിക്കാൻ അനുയോജ്യമായ സമയമാണ് ഫെബ്രുവരി

താജ്മഹൽ, ആഗ്ര

ഐതിഹാസികമായ പ്രണയ സ്മാരകം താജ്മഹൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഫെബ്രുവരി തന്നെയാണ്. അധികം ചൂടും തണുപ്പും ഇല്ലാത്ത കാലമാണിത്

ഗോവ

ഫെബ്രുവരിയിൽ സന്ദർശിക്കാവുന്ന ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഗോവയിലെ ബീച്ചുകളും കോട്ടകളും ഒപ്പം ഗോവൻ രാത്രികളും ആസ്വദിച്ച്‌ തിരിച്ച് വരാം.