ദേശീയ വിനോദസഞ്ചാര ദിനം: മരങ്ങൾ നട്ട് ഹരിത വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാം

വെബ് ഡെസ്ക്

ജനുവരി 25നാണ് ദേശിയ വിനോദസഞ്ചാര ദിനം. സമ്പന്നമായ സാംസ്കാരവും പൈതൃകവുമുള്ള വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്

ഇന്നേ ദിവസം ഇന്ത്യയുടെ വളർന്നുവരുന്ന വിനോദ സഞ്ചാരമേഖലയിൽ വനവൽക്കരണത്തിന്റെ സ്വാധീനം തിരിച്ചറിയാനുള്ള അവസരമാണിത്.

പരിസ്ഥിതി പ്രവർത്തകനും ഗ്രോ ട്രീസ് ഡോട്ട് കോം സഹസ്ഥാപകനുമായ പ്രദീപ് ഷാ, മരങ്ങൾ നട്ട് വളർത്തുന്നതിലൂടെ ഹരിത വിനോദസഞ്ചാരത്തെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ചും വിശദമാക്കുന്നു

സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു

ട്രെക്കിംഗും സമാന പ്രവർത്തനങ്ങളും അനുവദനീയമായ ഹിൽ സ്റ്റേഷനുകളിൽ ഇക്കോ ടൂറിസത്തിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം പ്രദേശങ്ങളിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് പരിസ്ഥിതിയെ വരും തലമുറയ്ക്കായി നിലനിർത്താൻ സഹായിക്കും

ബഹുജന ടൂറിസത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കും

വൻതോതിലുള്ള ടൂറിസത്തിന്റെ വളർച്ച അമിതമായ ഭൂവിനിയോഗം, മലിനീകരണം, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. വനവൽക്കരണം നടത്തുന്നതിനായി മുൻകൈയെടുക്കുന്നതിലൂടെ ഈ പ്രശ്നങ്ങളെല്ലാം ഒരു പരിധി വരെ പരിഹരിക്കാം

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടും

കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും ഓക്സിജൻ പുറത്തുവിടാനുമുള്ള സ്വാഭാവിക കഴിവ് മൂലം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹായിക്കുന്നവയാണ് മരങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വനവൽക്കരണത്തിന്റെ പ്രാധാന്യം ഏറെയാണ്

പ്രകൃതി ഭംഗി വർധിപ്പിക്കും

വനവൽക്കരണത്തിലൂടെ നഗരമേഖലകൾക്ക് പ്രകൃതി ഭംഗി വർധിക്കും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിൽ മിക്കതും മരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും പേരിൽ പേരുകേട്ടവയാണ്

നഗരവൽക്കരണത്തിലൂടെ മൺമറഞ്ഞുപോയ വനങ്ങളെ തിരിച്ചുകൊണ്ടുവരേണ്ടത്ത് അത്യാവശ്യമാണ്. ഉയർന്നു വരുന്ന അന്തരീക്ഷ താപനില, വായു മലിനീകരണം ലഘൂകരിക്കാനും ജലശാസ്ത്രം മെച്ചപ്പെടുത്താനും വനവൽക്കരണം അത്യാവശ്യമാണ്

തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

മരങ്ങൾ സംരക്ഷിക്കുന്നതിനായി പ്രാദേശിക കമ്മ്യൂണിറ്റികളുടെ സജീവമായ ഇടപെടൽ വിനോദസഞ്ചാര മേഖലയിൽ നിർണായകമാണ്. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങളുണ്ടാകും