വാലന്റൈന്‍സ് വാരത്തില്‍ സന്ദര്‍ശിക്കാം ഹൃദയാകൃതിയിലുള്ള ഈ സ്ഥലങ്ങള്‍

വെബ് ഡെസ്ക്

ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്ഥലങ്ങള്‍ നിരവധിയുണ്ട് ഈ ലോകത്ത്

ഒറ്റപ്പെട്ട ദ്വീപുകള്‍ മുതല്‍ മനോഹരമായ ഭൂപ്രകൃതികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ശാന്തമായ തടാകങ്ങള്‍ വരെ ഇത്തരത്തില്‍ ഹൃദയത്തിൻ്റെ ആകൃതിയില്‍ കാണപ്പെടുന്നു

അത്തരത്തിലുള്ള കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം

ഗാലേസ്‌നെക് (ക്രൊയേഷ്യ)

ഹൃദയാകൃതിയിലുള്ള ഗാലേസ്‌നെക് ലോകത്തിലെ ഏറ്റവും റൊമാന്റിക് പ്രകൃതിദത്ത രൂപമെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സ്ഥലമാണ്

ട്ര്‌നൊവാക്കോ തടാകം (മൊണ്ടെനെഗ്രോ)

പിവ നാച്ചര്‍ പാര്‍ക്കില്‍ നിലനില്‍ക്കുന്ന ഈ ശാന്തമായ തടാകം പ്രകൃതി സ്‌നേഹികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മനോഹരമായ അനുഭവങ്ങള്‍ നല്‍കുന്നു

ചെമ്പ്ര തടാകം (ഇന്ത്യ)

വയനാട്ടില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര തടാകം ഹൃദയാകൃതിയിലുള്ളതാണ്

ഹാര്‍ട്ട് റീഫ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ ആകാശ നീലയില്‍ ഒതുങ്ങിനില്‍ക്കുന്ന ഹാര്‍ട്ട് റീഫ് പവിഴപ്പുറ്റാണ്. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയെ പര്യവേഷണം ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ഇത് ഒരു റൊമാന്റിക് കാഴ്ച നല്‍കുന്നു

തവാരുവ (ഫിജി)

ദക്ഷിണ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണിത്