ഇതാ ലോകത്തെ മികച്ച വെല്‍നസ് ടൂറിസം കേന്ദ്രങ്ങള്‍

വെബ് ഡെസ്ക്

യാത്രകൾ മനസിന് സന്തോഷവും ഉന്മേഷവും നൽകുന്നതാണ്. ഈ കാലത്ത് ആളുകൾ മാനസികവും, വൈകാരികവും, ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാൽ വെൽനെസ് ടൂറിസം വലിയ പ്രചാരമാണ് നേടുന്നത്. വിശ്രമ കേന്ദ്രങ്ങൾ മുതൽ ആത്മീയതയ്ക്കായുള്ള ഇടങ്ങൾ വരെ ഇത്തരം ടൂറിസം കേന്ദ്രങ്ങളിലുണ്ടാകും

ബാലി

അതിമനോഹരമായ ബീച്ചുകളാലും, പ്രകൃതി ദൃശ്യങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവിടം. പരമ്പരാഗത രോഗശാന്തി രീതികള്‍ക്ക് ഏറെ പേരുകേട്ട ഈ ദ്വീപ് സമ്പന്നമായ ഒരു ആത്മീയ പൈതൃകത്തിന്റെ ആസ്ഥാനം കൂടിയാണ്.

കോസ്റ്ററിക്ക

ജൈവ വൈവിധ്യങ്ങളാല്‍ സമൃദ്ധമായിടം. മഴക്കാടുകൾ സന്ദർശിക്കാം, അഗ്നിപർവ്വതങ്ങൾ കയറാം, അതുമല്ലെങ്കിൽ മനോഹരമായ ബീച്ചുകളിൽ വിശ്രമിക്കാം. പ്രകൃതിയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാമെന്നതാണ് പ്രത്യേകത

അരിസോണ (യുഎസ്)

അത്യപൂർവമായ ചുവന്ന പാറക്കൂട്ടങ്ങൾക്ക് പേരുകേട്ടതാണ് അരിസോണയിലെ സെഡോണ. ആത്മീയതയുടെ കേന്ദ്രമെന്നും ആരോഗ്യ സംരക്ഷകരുടെ മക്ക എന്നും അറിയപ്പെടുന്നു. എനർജി ഹീലിങ് മുതൽ ക്രിസ്റ്റൽ തെറാപ്പിക്ക് വരെ പേരുകേട്ട നഗരം.

ഇബിസ (സ്പെയിൻ)

ബീച്ച് യോഗ ക്ലാസുകൾ , ആരോഗ്യകരമായ ഭക്ഷണം, സജീവമായ നൈറ്റ് ലൈഫ് എന്നിവയാണ് ഇബിസയെ ഒരു വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്

ഫുക്കറ്റ് (തായ്‌ലൻഡ്)

ആഡംബര റിസോർട്ടുകൾ, സ്പാ റിട്രീറ്റുകൾ എന്നിവയാൽ സമ്പന്നം. ഹൈക്കിങ്, നീന്തൽ, കയാക്കിംഗ് തുടങ്ങി നിങ്ങളുടെ സന്തോഷം തിരിച്ചുപിടിക്കാനുള്ള നിരവധി കാര്യങ്ങളിവിടെയുണ്ട്. മനോഹരമായ നിരവധി ബീച്ചുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

കേരളം

ആയുർവേദത്തിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്നു. മസാജിങ്, യോഗ, ധ്യാനം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ചികിത്സകളാണ് വാഗ്ദാനം ചെയ്യുന്നത്. തടാകങ്ങൾ, കായലുകൾ, യോഗ ആയുർവേദ കേന്ദ്രങ്ങൾ എന്നിവ ധാരാളമുണ്ട്

ഹവായ്

സ്നോർക്കലിങ്, ഹൈക്കിങ്, ബീച്ച് യോഗ തുടങ്ങിയവയുടെ പ്രധാന കേന്ദ്രം.

ഇറ്റലി

റോം, മിലാൻ തുടങ്ങിയ മെട്രോപൊളിറ്റൻ ടൂറിസ്റ്റ് ലൊക്കേഷനുകൾക്ക് പുറമെ, നിരവധി ഗ്രാമീണ പ്രകൃതിമനോഹര ഇടങ്ങളുണ്ട് ഇറ്റലിയില്‍

ബ്രിട്ടീഷ് കൊളംബിയ

വെല്‍നസ് പ്രോഗ്രാമുകളാണ് ഇവിടുത്തെ പ്രത്യേകത. ഇടതൂര്‍ന്ന വനങ്ങളുള്ള പ്രകൃതി സുന്ദര പ്രദേശമാണ് ഇവിടം.