നിങ്ങളുടെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യാം

വെബ് ഡെസ്ക്

ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന കുറച്ച് രാജ്യങ്ങളുണ്ട്.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കും കുറച്ചുകാലം താമസിക്കുന്നവര്‍ക്കുമാണ് ഈ സൗകര്യം പ്രയോജനപ്പെടുക

ന്യൂസിലന്‍ഡ്

21 വയസ്സുള്ള ഒരാള്‍ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഇവിടെ വണ്ടി ഓടിക്കാം. ഡ്രൈവിങ് ലൈസന്‍സ് ഇംഗ്ലീഷില്‍ ആയിരിക്കണം. ഒരുവര്‍ഷം വരെയാണ് സമയപരിധി.

ഓസ്‌ട്രേലിയ

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ ഇംഗ്ലീഷ് കോപ്പിയുണ്ടെങ്കില്‍ ഓസ്‌ട്രേലിയിലെ ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്‌ലാന്‍ഡ്, കാന്‍ബെറ, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനമോടിക്കാം.

സിംഗപൂര്‍

സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു വര്‍ഷം വരെ ഇവിടുത്തെ റോഡുകളില്‍ വാഹനമോടിക്കാം. ലൈസന്‍സിന്റെ ഇംഗ്ലീഷ് കോപ്പി തന്നെ കൈയില്‍ കരുതാന്‍ ശ്രദ്ധിക്കണം.

ദക്ഷിണാഫ്രിക്ക

പുതുക്കിയതും ഇംഗ്ലീഷില്‍ ഉള്ളതുമായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇവിടുത്തെ മനോഹരമായ നഗരങ്ങളിലൂടെ യാത്ര ചെയ്യാം. കാറുകള്‍ വാടകയ്ക്ക് കിട്ടാന്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് വേണം.

യുണൈറ്റഡ് കിങ്ഡം

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തോളം ഇവിടെ വാഹനമോടിക്കാം. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രമേ ഇത് ബാധകമാകൂ.

Katielee Arrowsmith;SWNS.com

സ്വിറ്റ്‌സര്‍ലന്‍ഡ്

ഇവിടെയും ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം. ലൈസന്‍സിന്റെ ഇംഗ്ലീഷ് പകര്‍പ്പ് കൈയില്‍ കരുതേണ്ടത് നിര്‍ബന്ധമാണ്. ഇതുപയോഗിച്ച് വാഹനങ്ങള്‍ എളുപ്പത്തില്‍ വാടകയ്‌ക്കെടുക്കാം

സ്വീഡന്‍

ഇംഗ്ലീഷ്, ജര്‍മന്‍, സ്വീഡിഷ്, ഡാനിഷ്, നോര്‍വീജിയന്‍ എന്നിവയില്‍ ഏതെങ്കിലുമൊരു ഭാഷയിലുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പുണ്ടെങ്കില്‍ നിങ്ങള്‍ക്കവിടെ വാഹനമോടിക്കാം. ഇതിനൊപ്പം ഒരു അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകൂടി കരുതുന്നതാണ് ഉത്തമം

സ്‌പെയിന്‍

റെസിഡന്‍സി രജിസ്‌ട്രേഷന് ശേഷം നിങ്ങള്‍ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് സ്‌പെയിനില്‍ വാഹനമോടിക്കാം. ഇതിനൊപ്പം ഒരു അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം

ഫിന്‍ലന്‍ഡ്

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം ഫിന്‍ലന്‍ഡില്‍ യാത്ര ചെയ്യാം. അതേസമയം നിങ്ങളുടെ ലൈസന്‍സ് നിയമപരമാക്കണമെങ്കില്‍ ആദ്യം ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കേണ്ടത് ആവശ്യമാണ്.