മുഖത്തെ ചുളിവുകളാണോ പ്രശ്നം? ഇവ ഉപയോഗിച്ച് നോക്കൂ

വെബ് ഡെസ്ക്

മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളാണ് മുഖത്ത് പെട്ടെന്ന് ചുളിവുകൾ വീഴുന്നതും അകാല വാർദ്ധക്യവും

ജീവിത ശൈലി രോഗങ്ങൾ, ഭക്ഷണ ക്രമങ്ങൾ എന്നിവ മൂലവും ചർമ്മത്തിൽ പെട്ടെന്ന് ചുളിവുകൾ വരാം

ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടഞ്ഞ് മുഖത്തെ പാടുകൾ മറയ്ക്കാനും, മുഖം തിളക്കത്തോടെ സൂക്ഷിക്കാനും ചില സെറം ഉത്പന്നങ്ങൾക്ക് സാധിക്കും

സെറമൈഡ്സ്

ചർമ്മകോശങ്ങളിൽ കാണപ്പെടുന്ന സ്വാഭാവിക കൊഴുപ്പുകളാണ് സെറമൈഡുകൾ. ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തി ശരീരത്തിലെ അണുബാധ തടയാൻ സെറമൈഡ്സ് സഹായിക്കുന്നു. അതിനാൽ സെറമൈഡുകൾ അടങ്ങിയ ഉത്‌പന്നങ്ങൾ ചർമ്മം പ്രായമാകുന്നത് ചെറുക്കുന്നു

ഹൈലൂറോണിക് ആസിഡ്

ചർമ്മത്തെ ഈർപ്പവും ആരോഗ്യവുമുള്ളതാക്കി തിളക്കത്തോടെ നിലനിർത്താൻ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ചർമ സംരക്ഷണ ഉത്‌പന്നങ്ങൾ സഹായിക്കുന്നു

നിയാസിനമെയ്‌ഡ്‌

വിറ്റാമിൻ ബി3 യുടെ മറ്റൊരു രൂപമാണ് നിയാസിനാമൈഡ്. കൂടുതലായും ഭക്ഷണത്തിൽ കാണപ്പെടുന്നു. ഒപ്പം പെല്ലഗ്ര പോലെയുള്ള അസുഖത്തെ ചെറുക്കാൻ ഇത് മരുന്നായും ഉപയോഗിക്കുന്നു. ചർമ്മം പ്രായമാകാതെ തടയാനുള്ള ഏറ്റവും നല്ല ഉത്‌പന്നമാണിത്

റെറ്റിനോൾ

വിറ്റാമിൻ എയുടെ മറ്റൊരു രൂപമായ റെറ്റിനോൾ കൊളാജൻ ഉത്പന്നം വർധിപ്പിക്കുന്നു. ചർമ്മം പ്രായമാകാതെ സംരക്ഷിക്കാൻ റെറ്റിനോൾ സഹായിക്കുന്നു

വിറ്റാമിൻ സി

ചർമ്മത്തിൽ അകാലത്തിലുണ്ടാകുന്നതും അല്ലാത്തതുമായ വാർധക്യം തടഞ്ഞ് ചർമ്മം കൂടുതൽ മൃദുലമായി ചെറുപ്പമായി സൂക്ഷിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു