കണ്ണിനടിയിലെ കറുപ്പാണോ പ്രശ്നം? മേക്കപ്പിലുണ്ട് പരിഹാരം

വെബ് ഡെസ്ക്

സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പലർക്കും വില്ലനാകുന്നത് കണ്ണിന് താഴെയുണ്ടാകുന്ന കറുപ്പാണ്.

കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാന്‍ പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളിലെങ്കിലും നമുക്ക് അവ പെട്ടെന്ന് മറയ്‌ക്കേണ്ടി വരാറുണ്ട്, അതിന് മേക്കപ്പ് തന്നെയാണ് പരിഹാര മാര്‍ഗം.

ഗുണമേന്മയുള്ള കണ്‍സീലര്‍

ചര്‍മത്തിന്റെ നിറത്തിന് അനുയോജ്യമായ ഗുണമേന്മയുള്ള കണ്‍സീലര്‍ മാത്രം ഉപയോഗിക്കുക. നീണ്ട നേരം നിലനില്‍ക്കുന്നതും ക്രീം പരുവത്തിലുള്ളതുമായ കണ്‍സീലര്‍ തിരഞ്ഞെടുക്കാം.

ഐ ക്രീം പുരട്ടാം

കണ്‍സീലര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഐ ക്രീം പുരട്ടണം. ഹെലൂറൂണിക് ആസിഡ് അല്ലെങ്കില്‍ വിറ്റാമിന്‍ സി പോലുള്ള ഘടകങ്ങള്‍ അടങ്ങിയ ഐ ക്രീമുകള്‍ കണ്ണിന് താഴെ ജലാംശം നിലനിര്‍ത്താനും തിളക്കം നല്‍കാനും സഹായിക്കും.

കളര്‍ കറപ്ഷന്‍

നിങ്ങളുടെ കണ്ണിന് താഴെയുള്ള കറുപ്പിന് നീലയോ പര്‍പ്പിളോ കലര്‍ന്ന നിറമാണെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പീച്ച് അല്ലെങ്കില്‍ ഓറഞ്ച് നിറമുള്ള കറക്ടര്‍ ഉപയോഗിക്കാം. ഇത് ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഉചിതമായ ഷേഡ് തിരഞ്ഞെടുക്കുക

നിങ്ങളുടെ കണ്‍സീലര്‍ ചര്‍മവുമായി യോജിക്കുന്നതായിരിക്കണം. കണ്ണിന്റെ കറുപ്പ് കുറയ്ക്കണമെങ്കില്‍ നിങ്ങളുടെ ചര്‍മത്തേക്കാള്‍ കുറച്ചുകൂടി നിറമുള്ള ഷേഡ് തിരഞ്ഞെടുക്കുക.

മേക്കപ്പ് സ്‌പോഞ്ച് അല്ലെങ്കില്‍ ബ്രഷ്

മിനുസവും കൃത്യവുമായി കണ്‍സീലറിടാന്‍ മേക്കപ്പ് സ്‌പോഞ്ചോ ബ്രഷോ ഉപയോഗിക്കണം. കറുപ്പ് മറയ്ക്കാന്‍ നന്നായി ബ്ലെന്‍ഡ് ചെയ്യണം.

പൗഡര്‍ ഉപയോഗിച്ച് സെറ്റ് ചെയ്യാം

കണ്‍സീലര്‍ ഇട്ടതിന് ശേഷം കണ്‍തടത്തില്‍ ചുളിവ് വീഴാതിരിക്കാനും നീണ്ടുനില്‍ക്കാനും അതിനുമുകളില്‍ വളരെ നേരിയ രീതിയില്‍ പൗഡര്‍ ഇടാം.

ജലാംശം നിലനിര്‍ത്തുക

നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മം വരളാതിരിക്കാന്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകള്‍ ഉപയോഗിക്കുക.

കോള്‍ഡ് കംപ്രസ് ഉപയോഗിക്കുക

മേക്കപ്പ് ഇടുന്നതിന് മുന്‍പ് കക്കിരി പോലുള്ള കോള്‍ഡ് കംപ്രസ് ഉപയോഗിക്കുക. ഇത് കണ്ണിന് താഴെയുള്ള കറുപ്പും തടിപ്പും കുറയ്ക്കാന്‍ സഹായിക്കും.

അമിത അളവില്‍ കണ്‍സീലര്‍ ഉപയോഗിക്കരുത്

കണ്‍സീലര്‍ അമിത അളവില്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. കൂടുതല്‍ ഉപയോഗിച്ചാല്‍ അവയ്ക്കിടെ വരവീണത് പോലെയും ചിലപ്പോള്‍ കട്ടപിടിച്ചതുപോലെയും കാണാം.