സ്ത്രീകളുടെ പോലെയല്ല പുരുഷന്മാരുടെ ചര്‍മം, ശ്രദ്ധിച്ചാല്‍ യുവത്വം നിലനിര്‍ത്താം

വെബ് ഡെസ്ക്

ചര്‍മത്തിന് എണ്ണമയം നല്‍കുന്ന സെബത്തിന്റെ ഉല്‍പാദനം പുരുഷന്മാരില്‍ കൂടുതലാണ്. വലിയ ചര്‍മസുഷിരങ്ങള്‍ പുരുഷന്മാര്‍ക്കാണ് ഉണ്ടാകുക.

ദിവസത്തില്‍ രണ്ടുനേരവും മുഖം ഫേസ് വാഷ് ഉപയോഗിച്ചു വൃത്തിയാക്കാം.

ചര്‍മത്തിന് ഇണങ്ങുന്ന മോയിസ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കാം. എസ്പിഎഫ് 30+ ഉള്ള സണ്‍സ്‌ക്രീന്‍ ഉത്തമം.

പല ഉല്‍പന്നങ്ങള്‍ ഒന്നിനു മീതെ ഒന്നായി ഉപയോഗിക്കുന്നതു നല്ലതല്ല. പ്രൊഡക്ട് ലെയറിങ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കും.

സാലിസിലിക് ആസിഡ് അടങ്ങിയ ഉല്‍പന്നങ്ങള്‍ സെബം ഉല്‍പാദനം നിയന്ത്രിക്കും. രാത്രിയില്‍ റെറ്റിനോയിഡ് പുരട്ടുന്നതു ചര്‍മസുഷിരങ്ങളെ ചെറുതാക്കാനും ചുളിവുകള്‍ വരുന്നതു തടയാനും സഹായിക്കും.

പുരുഷന്മാരുടെ ചര്‍മത്തിനു കട്ടി കൂടുതലായതിനാല്‍ സെന്‍സിറ്റിവിറ്റി കുറവായിരിക്കും.

റെറ്റിനോയിഡ്‌സ്, എഎച്ച്എ, ബിഎച്ച്എ എന്നിങ്ങനെ ചര്‍മ സംരക്ഷണത്തിനായുള്ള ഘടകങ്ങള്‍ ഇവരുടെ ചര്‍മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കുറവാണ്.