ലിപ്സ്റ്റിക്കിലെ ഈ ഷെയ്‌ഡുകള്‍ നിങ്ങൾക്കറിയാമോ?

വെബ് ഡെസ്ക്

ബോൾഡ് ബെറീസ്

ലിപ്സ്റ്റിക്ക് ധരിച്ചുവെന്ന് മറ്റുള്ളവരെ കൂടി അറിയിക്കണോ? എന്നാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ച ഷേഡ് ആണിത്. ചുണ്ടുകളെ ആകർഷകമാക്കി നിലനിർത്താൻ ഈ നിറം സഹായിക്കുന്നു

ഇന്റെൻസ് മാറ്റ്

ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് ഇട്ടത് പോലെ തോന്നണം എന്നുള്ളവർക്ക് ഉപയോഗിക്കാവുന്ന ലിപ്സ്റ്റിക്കാണ് ബോൾഡ് മാറ്റ്. റെഡ്, പിങ്ക്, പർപ്പിൾ നിറങ്ങളാണ് സാധാരണയായി ഇന്റെൻസ് മാറ്റിലുള്ളത്

സോഫ്റ്റ് നൂഡ്സ്

ചുണ്ടിന്റെ സ്വാഭാവിക നിറം കളയാതെ തിളക്കമുള്ളതും ആകർഷകമുള്ളതുമാക്കി മാറ്റാൻ ഈ ഷേഡ് സഹായിക്കും

റെഡ്

ചുവപ്പ് നിറം വളരെ ആകർഷകമാണ്. പലരും ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടെങ്കിലും ചുവപ്പിനോളം തെളിച്ചം തരുന്ന ഷേഡ് വേറെയില്ല.

ഗ്ലോസി ലിപ്സ്

ചുണ്ടുകൾക്ക് ദിവസം മുഴുവൻ തിളക്കം നല്‍കി ആകർഷകമായി നിലനിർത്താൻ സഹായിക്കും

മെറ്റാലിക്സ്

ചുണ്ടുകൾക്ക് നിറത്തിനൊപ്പം തിളക്കവും അതാണ് മെറ്റാലിക് ലിപ്സ്റ്റിക്കിന്റെ പ്രത്യേകത.

സിൽവർ, ഗോൾഡ്, കോപ്പർ ശ്രേണിയിലാണ് സാധാരണയായി മെറ്റാലിക്സ് ലിപ്സ്റ്റിക് കൂടുതലും കണ്ടു വരുന്നത്.

ക്രയോൺ ലിപ്സ്റ്റിക്

കടും നിറങ്ങളിൽ ലഭ്യമായിട്ടുള്ള ക്രയോൺ ലിപ്സ്റ്റിക്കുകൾ ചുണ്ടുകളുടെ ആകൃതി എടുത്ത് കാണിക്കാന്‍ സഹായിക്കും.

ടിന്റഡ് ലിപ്സ്റ്റിക്ക്

എപ്പോഴും തിളക്കത്തോടെ ഇരിക്കാൻ സാധിക്കുന്നതാണ് ടിന്റഡ് ലിപ്സ്റ്റിക്ക്

ഫിനിഷിംഗ് നന്നായി ലഭിക്കാൻ ടിന്റഡ് ലിപ്സ്റ്റിക്ക് നല്ലതാണ്