നനഞ്ഞ മുടിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വെബ് ഡെസ്ക്

ഒരു സ്ഥലത്തേക്ക് തിരക്കിട്ട് ഇറങ്ങുമ്പോൾ നനഞ്ഞ മുടി ഉണങ്ങാത്തത് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടാം

എന്നിരുന്നാലും ചില കാര്യങ്ങൾ നനഞ്ഞ മുടിയിൽ ചെയ്യാൻ പാടില്ല. അവ ഏതൊക്കെയെന്ന് നോക്കാം

ചീകാൻ പാടില്ല

നനഞ്ഞ മുടി ഒരിക്കലും ചീകാൻ പാടില്ല. നനഞ്ഞിരിക്കുമ്പോൾ മുടിയിഴകൾ ദുർബലമാകും. ആ സമയങ്ങളിൽ മുടി ചീകുമ്പോൾ മുടി പൊട്ടിപ്പോകാൻ കാരണമാകുന്നു

മുടി കെട്ടരുത്

നനഞ്ഞ മുടി കെട്ടുന്നതും സമാന രീതിയിൽ മുടി പൊട്ടിപ്പോകാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ മുടി ഉണങ്ങിയതിന് ശേഷം മാത്രം ബണ്‍ ഉപയോഗിച്ചോ ക്ലിപ്പ് ഉപയോഗിച്ചോ കെട്ടാൻ ശ്രമിക്കുക

ചൂടുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്

മുടി ഉണങ്ങാതിരിക്കുമ്പോൾ സ്ട്രെയ്നർ ഉപയോഗിച്ച് ഉണക്കുന്നത് സ്ഥിരമാണ്. എന്നാൽ നനഞ്ഞ മുടിയിൽ സട്രെയിനറോ, കേളിങ് അയേണോ ഉപയോഗിക്കാൻ പാടില്ല

ഫാനിൻ്റെ കാറ്റിൽ മുടിയുണക്കരുത്

ഫാനിൻ്റെ കാറ്റിൽ മുടിയുണക്കുന്നത് നല്ലതാണെന്ന മിഥ്യാ ധാരണ നിലനിൽക്കുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുടിയിൽ കുരുക്ക് വീഴുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു

നനഞ്ഞ മുടിയോടെ കിടക്കരുത്

മുടി കഴുകിയയുടൻ കിടക്കുന്നത് മുടിക്ക് നല്ലതല്ല. ഇത് തലയോട്ടിയിലെ ഫോളിക്കുകൾ നശിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മുടി ഉണങ്ങിയതിന് ശേഷം മാത്രം കിടക്കാൻ ശ്രമിക്കുക