വെബ് ഡെസ്ക്
കാപ്പിപ്പൊടി, കടലമാവ്, പാല്‍, തേന്‍. അല്‍പം കാപ്പിപ്പൊടി കടലമാവ് എന്നിവയിലേക്ക് വലിയ സ്പൂണ്‍ പാലും ഒരു ചെറിയ സ്പൂണ്‍ തേനും ചേര്‍ത്തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം.
തക്കാളി, പപ്പായ, ബീറ്റ്‌റൂട്ട് പൊടി, ഗോതമ്പുപൊടി: മിശ്രിതമാക്കി മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം.
പഴം, ഓട്‌സ്, നെല്ലിക്കാപ്പൊടി, തേന്‍: യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മിക്ക ചര്‍മപ്രശ്‌നങ്ങളും പരിഹരിക്കും
പച്ചരി, ബീറ്റ്‌റൂട്ട്, കാരറ്റ്, ചിയ സീഡ്‌സ്: മിശ്രിതത്തില്‍ ഷീറ്റ് മാസ്‌ക് മുക്കി മുഖത്തണിയാം.
മാതളനാരങ്ങയുടെ തൊലി, പാല്‍പ്പാട, കടലമാവ്, പാല്‍ എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടാം.
ഫ്‌ലാക്‌സ് സീഡ്, തേങ്ങാപ്പീര, റോസാപ്പൂവ്, പച്ചരി എന്നിവയുള്‍പ്പെടുത്തിയ മിശ്രിതം ചുളിവുകള്‍ തടയുന്നതിനൊപ്പം ചര്‍മത്തിന് ഉന്മേഷവും നല്‍കും.
മോര്, മാമ്പഴം, തേന്‍, ബദാം എന്നിവ ക്രീം രൂപത്തിലാക്കി ചേര്‍ത്തു മുഖത്തു പുരട്ടാം. എക്‌സ്‌ഫോളിയേഷനൊപ്പം മുഖത്തിനു തെളിച്ചവും കിട്ടും.
അവക്കാഡോ, പപ്പായ, ഓട്‌സ്, തേന്‍ എന്നിവ കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. നിറവ്യത്യാസം അകലുന്നതിനൊപ്പം ചര്‍മം മൃദുവാകും.