മഴക്കാല മുടി പരിപാലനത്തിന് അഞ്ച് ഹെയർപാക്കുകള്‍

വെബ് ഡെസ്ക്

മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് ഒഴിവാക്കാനായി മുടിക്ക് അധികപരിചരണം അത്യാവശ്യമാണ്.

നീളമുള്ളതോ ചുരുണ്ടതോ എങ്ങനെയുള്ള മുടി ആയാലും അത് ആരോഗ്യത്തോടെ ഇരിക്കണ്ടത് പ്രധാനമാണ്. എല്ലാ കാലാവസ്ഥയിലും മുടി സംരക്ഷണത്തിനായി ഒരേ രീതികള്‍ പിന്തുടര്‍ന്നിട്ട് കാര്യമില്ല.

മഴക്കാല മുടി പരിപാലനത്തിനായി ഈ അഞ്ച് ഹെയര്‍പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ

വേപ്പില-ചെറുപയര്‍പൊടി ഹെയര്‍പാക്ക്

വേപ്പിലപ്പൊടിയും ചെറുപയര്‍പൊടിയും രണ്ട് ടീസ്പൂണ്‍ വീതം ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടി 40 മിനിറ്റ് നേരം വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് നന്നായി കഴുകിക്കളയാം.

തൈര്, നാരങ്ങ, കടുകെണ്ണ ഹെയര്‍പാക്ക്

കടുകെണ്ണ, തൈര്, നാരങ്ങാനീര് എന്നിവ ഓരോ ടീസിപൂണ്‍ വീതം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം നന്നായി മുടിയില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക.

മുട്ട, നാരങ്ങ, തേന്‍ ഹെയര്‍പാക്ക്

രണ്ട് മുട്ട എടുത്ത് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഓരോ ടീസ്പൂണ്‍ വീതം തേനും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുടിയുടെ മുകളില്‍ നന്നായി പുരട്ടുക. ഉണങ്ങിയതിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം.

തേന്‍-പാല്‍ ഹെയര്‍പാക്ക്

ഒരു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത മിക്‌സ് മുടിയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം മാത്രം കഴുകിക്കളയുക.

വാഴപ്പഴം-മയോണൈസ് ഹെയര്‍പാക്ക്

പഴുത്ത ഒരു വാഴപ്പഴം ഉടച്ചെടുത്ത മയോണൈസില്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കിയതിന് ശേഷം തലയില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കാം. ചെറുചൂടുള്ള വെള്ളത്തില്‍ ഷാംപു ഉപയോഗിച്ച് മുടി കഴുകുക.