യുവത്വം നിലനിര്‍ത്താന്‍ കഴിക്കാം ഈ 8 ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ആന്‌റിഓക്‌സിഡന്‌റുകള്‍ നിറഞ്ഞതും ആന്‌റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതുമായ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകവഴി യുവത്വം നിലനിര്‍ത്താം. അതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

ബെറി പഴങ്ങള്‍

പ്രായത്തിന്‌റേതായി ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസം കുറയ്ക്കാന്‍ ബെറി പഴങ്ങളിലടങ്ങിയ ആന്‌റിഓക്‌സിഡന്‌റുകള്‍ സഹായിക്കും

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറച്ച് ആരോഗ്യം പ്രദാനം ചെയ്യുന്നു

നട്‌സ്

വിറ്റാമിനുകളാലും മിനറലുകളാലും സമൂദ്ധമായ നട്‌സ് കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇത് ചര്‍മകാന്തി നിലനിര്‍ത്താനും പ്രായമാകലിന്‌റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഫലപ്രദമാണ്

ഡാര്‍ക് ചോക്ലേറ്റ്

ചര്‍മത്തിന്‌റെ ദൃഢത കുറയ്ക്കാനും രക്തപ്രവാഹം സുഗമമാക്കാനും ഡാര്‍ക് ചോക്ലേറ്റിലുള്ള ആന്‌റിഓക്‌സിഡന്‌റുകള്‍ ഫലപ്രദമാണ്

പച്ചക്കറികള്‍

പച്ചക്കറികളിലുള്ള പോഷകങ്ങളും ആന്‌റിഓക്‌സിഡന്‌റുകളും ചര്‍മാരോഗ്യത്തിന് സഹായകമാണ്. ശരീരം ആരോഗ്യത്തോടെ നിര്‍ത്താനും പച്ചക്കറികള്‍ കഴിക്കേണ്ടതുണ്ട്

മഞ്ഞള്‍

മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ എന്ന ഘടകത്തിന് ആന്‌റിഇന്‍ഫ്‌ളമേറ്ററി ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളുണ്ട്. നല്ല സ്‌കിന്‍ടോണ്‍ നല്‍കാനും യുവത്വം നിലനിര്‍ത്താനും മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

തൈര്

തൈരിലുള്ള പ്രോബയോട്ടിക്‌സ് ഉദരാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ചര്‍മാരോഗ്യവും കാക്കുന്നു

തക്കാളി

ലൈക്കോപീനുകളാല്‍ സമ്പന്നമായ തക്കാളി സൂര്യപ്രകാശത്തില്‍ നിന്നുണ്ടാകുന്ന ചര്‍മപ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഫലപ്രദമാണ്