മുഖകാന്തിക്ക് ഫേസ്പാക്ക്; ബീറ്റ്റൂട്ടാണ് താരം

വെബ് ഡെസ്ക്

നിങ്ങളുടെ ചർമത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നതിനും ചെറുപ്പമുള്ളതായി സൂക്ഷിക്കുന്നതിനും ബീറ്റ്റൂട്ടിന് സാധിക്കും. ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ഈ ഫേസ്പാക്കുകൾ മുഖത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു

ബീറ്റ്റൂട്ട്-ക്യാരറ്റ് ഫേസ്മാസ്ക്

ബീറ്റ്റൂട്ട് ജ്യൂസും ക്യാരറ്റ് ജ്യൂസും തുല്യമായ അളവിൽ എടുക്കുക. അവ സംയോജിപ്പിച്ചതിന് ശേഷം ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഐസ് ക്യൂബുകളാക്കുക. നിത്യവും രാവിലെ ഇത് മുഖത്ത് ഉരസുക

10- 15 മിനിറ്റിന് ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇതിന് ശേഷം അൽപം മോയിസ്ചറൈസർ പുരട്ടുക. ഇത് മുഖത്തിൻ്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു

ബീറ്റ്റൂട്ട്- തൈര് ഫേസ്മാസ്ക്

ഒരു ബീറ്റ്റൂട്ട് നന്നായി ചീന്തിയെടുക്കുക. അതിലേയ്ക്ക് രണ്ട് സ്പൂൺ തൈര് ഒഴിക്കുക, ഒന്ന് രണ്ട് തുള്ളി ബദാം എണ്ണയും ചേർക്കുക

മുഖത്ത് പുരട്ടി 10- 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഈ ഫേസ്മാസ്ക് മുഖത്തെ ഈർപ്പമുള്ളതും മിനുസമുള്ളതുമാക്കി സൂക്ഷിക്കുന്നു.

3. ബീറ്റ്റൂട്ടും സോർ ക്രീമും

മുഖം വല്ലാതാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം കരുവാളിപ്പാണ്. അത് മാറാൻ ഈ ഫേസ് മാസ്ക് ഉപയോഗിച്ചാല്‍ മതിയാകും

ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും ഒരു ടേബിൾസ്പൂൺ സോർ ക്രീമും എടുത്ത് നന്നായി മിക്സ് ചെയ്യുക. കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടിയതിന് 20 മിനിറ്റ് വയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കഴുകി കളയാം, ഇത് ആഴ്ചയിൽ രണ്ട് തവണ ആവർത്തിക്കാം

ബീറ്റ്റൂട്ട്, ഓറഞ്ച് പീൽ ഫേസ്മാസ്ക്

ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും 2 ടീസ്പൂൺ ഓറഞ്ച് പീൽ പൊടിയും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖം തിളങ്ങാൻ ഇത് മതിയാകും