കണ്‍പീലികള്‍ മനോഹരമാക്കണോ; ഇവിടെ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

ആരോഗ്യമുള്ളതും മനോഹരവുമായ കണ്‍പീലികള്‍ ഇഷ്ടപ്പെടാത്ത ആരാണുള്ളത്? കണ്‍പീലികളുടെ പരിപാലനത്തില്‍ നമ്മള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ കണ്‍പീലികളുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു.

കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക

കണ്‍പീലികള്‍ തിരുമ്മുന്നത് അവ പൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നു. മേക്കപ്പ് നീക്കം ചെയ്യുമ്പോഴോ കണ്ണില്‍ അസ്വസ്ഥകള്‍ ഉണ്ടാകുമ്പോഴോ കണ്‍പീലികള്‍ അമര്‍ത്തി തടവുന്നതും പിടിച്ച് വലിക്കുന്നതും ഒഴിവാക്കുക.

മേക്കപ്പുകള്‍ നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

കണ്ണിന്റെ ഭാഗത്തുള്ള മേക്കപ്പുകള്‍ നീക്കം ചെയ്യുമ്പോള്‍ കണ്‍പീലികള്‍ക്ക് കേടുവരുത്താതിരിക്കാനും സമ്മര്‍ദം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക. നേരിയ മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുക, പഞ്ഞി ഉപയോഗിച്ച് പതുക്കെ തുടച്ച് കളയാന്‍ ശ്രദ്ധിക്കുക

മസ്‌കാരയുടെ അമിതോപയോഗം ഒഴിവാക്കുക

മസ്‌കാരയ്ക്ക് നിങ്ങളുടെ കണ്‍പീലികളെ ഭംഗിയുള്ളതാക്കാന്‍ കഴിയുമെങ്കിലും അത് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്‍പീലികള്‍ പൊട്ടുന്നതിലേക്ക് നയിക്കും. വാട്ടര്‍പ്രൂഫ് ആയിട്ടുള്ള മസ്‌കാരകള്‍ പരമാവധി ഒഴിവാക്കുക.

ലാഷ് സെറം ഉപയോഗിക്കുക

നിങ്ങളുടെ കണ്‍പീലികളെ ശക്തിപ്പെടുത്താനും പോഷിപ്പിക്കാനും ബയോട്ടിന്‍, പെപ്‌റ്റൈഡുകള്‍, വിറ്റാമിനുകള്‍ എന്നിവയടങ്ങിയ സെറം ഉപയോഗിക്കുന്നത് നല്ലതാണ്.

കണ്‍പീലികള്‍ ചുരുട്ടുന്നത് ഒഴിവാക്കുക

കണ്‍പീലികള്‍ ചുരുട്ടുന്നത് അവ ദുര്‍ബലമാകാനും വളരെ വേഗം പൊട്ടിപ്പോകാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഗുണകരം.

കണ്‍പീലികള്‍ ഇടയ്ക്ക് ബ്രഷ് ചെയ്യുക

വൃത്തിയുള്ളതും മൃദുവായതുമായ ഐലാഷ് ബ്രഷ് ഉപയോഗിച്ച് കണ്‍പീലികള്‍ ഇടയ്ക്ക് ചീവുക. രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും കണ്‍പീലികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും.

കൃത്രിമ കണ്‍പീലികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

കൃത്രിമ കണ്‍പീലികള്‍ ഉപയോഗിക്കുമ്പോഴും നീക്കം ചെയ്യുമ്പോഴും ബലം പ്രയോഗിക്കാതിരിക്കുക. അവ ശക്തിയായി വലിച്ചെടുക്കുമ്പോള്‍ നിങ്ങളുടെ സ്വാഭാവിക കണ്‍പീലികളും ഇളകി വരാന്‍ കാരണമാകും