അഴകും ആരോഗ്യവുമുള്ള മുടിക്ക് കറ്റാർവാഴ ഹെയർപാക്കുകള്‍

വെബ് ഡെസ്ക്

എണ്ണമറ്റ ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തില്‍ കറ്റാര്‍ വാഴയുടെ പങ്ക് വളരെ വലുതാണ്

ചര്‍മത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിലും കറ്റാര്‍വാഴ മുന്നില്‍ തന്നെയുണ്ട്. മുടിക്കു ചേര്‍ന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ

മുടികൊഴിച്ചല്‍ തടയാനും കേശപരിപാലനത്തിനും സഹായിക്കുന്ന കറ്റാര്‍വാഴ ഹെയര്‍പാക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം

മുടി വളര്‍ച്ചയ്ക്ക്

പുതുതായി മുറിച്ചെടുത്ത കറ്റാര്‍വാഴത്തണ്ടില്‍നിന്ന് അതിന്റെ ജെല്‍ വേല്‍തിരിച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയും ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇത് തലയോട്ടിയില്‍ മസാജ് ചെയ്ത് പിടിപ്പിച്ച് 30 മിനുറ്റിനുശേഷം നേര്‍പ്പിച്ച ഷാംപൂ ഉപയോഗിച്ച് കഴുകാം

മൃദുവും നീളമുള്ളതുമായ മുടിയ്ക്ക്

കറ്റാര്‍വാഴ ജല്ലും ഉള്ളിനീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയുടെ അറ്റത്തുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കൂ. ഒരു മണിക്കൂറിനുശേഷം നേര്‍പ്പിച്ച ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം

Pixel-Shot

താരനെ അകറ്റാം

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ന്ന് മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കൂ. 40 മിനുറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക

മുടിയുടെ അറ്റം പൊട്ടുന്നത് തടയാന്‍

മൂന്ന് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേക്ക് രണ്ട് ടീസ്പൂണ്‍ യോഗർട്ട്, ഒരു ടീസ്പൂണ്‍ തേന്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യണം. 40 മിനിറ്റ് കഴിഞ്ഞ് നേര്‍പ്പിച്ച ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം

തല തണുപ്പിക്കാനും കറ്റാര്‍വാഴ

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിനൊപ്പം ഒരു ടീസ്പൂണ്‍ യോഗര്‍ട്ട് ചേര്‍ത്ത് തലയില്‍ പുരട്ടുക. 30 മിനിറ്റ് നേരത്തേക്ക് തലയോട്ടിയില്‍ പിടിക്കാന്‍ അനുവദിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം